ചെറുപുഷ്പ മിഷൻ ലീഗ് അരുണാപുരം ശാഖയിൽ അംഗത്വ സ്വീകരണവും കർമ്മപദ്ധതി പ്രകാശനവും നടത്തി
അരുണാപുരം സെൻറ് തോമസ് സൺഡേ സ്കൂളിലെ 16 കുട്ടികൾ ചെറുപുഷ്പ മിഷൻ ലീഗിന്റെ അംഗത്വം സ്വീകരിച്ചു.പ്രേഷിത ചൈതന്യത്തിൽ മുന്നേറാൻ പുതിയതായി അംഗത്വം സ്വീകരിച്ച കുട്ടികൾക്ക് ഔദ്യോഗിക ബാഡ്ജ് നൽകി ഡയറക്ടർ റവ. ഫാദർ തോമസ് മാതിരംപുഴ കുട്ടികളുടെ അംഗത്വ സ്വീകരണ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ഈ വർഷത്തെ വിവിധ കർമ്മ പരിപാടികൾ ഉൾക്കൊള്ളുന്ന കർമ്മ പദ്ധതി രേഖ രക്ഷാധികാരി റവ. ഫാദർ എബ്രഹാം കുപ്പപ്പുഴക്കൽ പ്രകാശനം ചെയ്തു. ഹെഡ് മാസ്റ്റർ ജോസുകുട്ടി ജോർജ്, വൈസ് ഡയറക്ടർ സി. ടെസ്സാ എഫ്.സി. സി, ഓർഗനൈസർ അജിത്ത് തോമസ്, പ്രസിഡന്റ് അരുൺ ജി. പുളിക്കാട്ട്, വൈസ് പ്രസിഡന്റ് പൗളിൻ പ്രിൻസ്, സെക്രട്ടറി ആൽഫിൻ ജോ പ്ലാത്തോട്ടം,ജോയിന്റ് സെക്രട്ടറി സായാ സജി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
0 Comments