ഫ്‌ളവര്‍ മില്ലിലെ ബെല്‍റ്റില്‍ കുരുങ്ങി തലയറ്റ് യുവതിക്ക് ദാരുണാന്ത്യം.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബിനയാണ് മരിച്ചത്. 46 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. ധാന്യം പൊടുക്കുന്നതിനിടെ യുവതിയുടെ വസ്ത്രം ബെല്‍റ്റില്‍ കുരുങ്ങുകയായിരുന്നു. നിലവിളി കേട്ട് മറ്റ് ജീവനക്കാര്‍ എത്തുമ്പോഴെക്കും തലയറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. പവര്‍ ഓഫ് ചെയ്ത ശേഷമാണ് യുവതിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്.
നാലുവര്‍ഷമായി വെഞ്ഞാറമൂട്ടിലെ അരുഡിയില്‍ ഫ്‌ളവര്‍ മില്ലിലെ ജീവനക്കാരിയാണ് ബിന. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.
0 Comments