ഒരുമാസം നീണ്ടു നില്‍ക്കുന്ന പാർലമെന്‍റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും


  പാർലമെൻ്റ് വർഷകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഒരുമാസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്ത് മണിക്ക് മാധ്യമങ്ങളെ കാണും.  

 പഹൽഗാം ഭീകരാക്രമണം, ഇന്ത്യാ – പാക് സംഘർഷത്തിൽ ട്രംപിൻ്റെ ഇടപെടൽ, ബീഹാറിലെ വോട്ടർപട്ടിക പരിഷ്കരണം, എയർ ഇന്ത്യ വിമാനാപകടം തുടങ്ങിയ വിഷയങ്ങൾ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. 


 പഹൽഗാം ഭീകരാക്രമണം നടത്തിയ ഭീകരരെ ഇതുവരെ പിടികൂടാത്തതും ഓപ്പറേഷൻ സിന്ദൂറിൽ ട്രംപിന്റെ അവകാശവാദങ്ങളും പ്രതിപക്ഷം ശക്തമായി ഉന്നയിച്ചേക്കും. കൂടാതെ ഇന്ത്യ -പാക് സംഘർഷത്തിൽ ട്രംപുന്നയിക്കുന്ന അവകാശവാദങ്ങിൽ കേന്ദ്രത്തിന്റെ മറുപടിയും പ്രതിപക്ഷം ആരായും. 


  എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട് വ്യോമയാന മന്ത്രാലയത്തിൻ്റെ ഉത്തരം തേടി അമ്പതോളം ചോദ്യങ്ങൾ എംപിമാർ തയാറാക്കിയിട്ടുണ്ട്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments