വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം.... മുഴുവൻ സ്കൂൾ കെട്ടിടങ്ങളുടെയും ഫിറ്റ്നസ് പരിശോധിക്കണമെന്ന് അനിൽ എസ് നായർ



 കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂൾ കെട്ടിടങ്ങളിലും ശരിയായതും സത്യസന്ധമായും ഫിറ്റ്നസ് പരിശോധന നടത്തണമെന്ന് ഭാരതീയ മനുഷ്യവകാശ സംരക്ഷ സമിതി വയനാട് ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ ആവശ്യപ്പെട്ടു.  

 ഓരോ കുട്ടിയെയും ഓരോ അധ്യാപകൻ്റെയും സ്വന്തം കുട്ടിയെപോലെ കാണണമെന്നാണ് സർക്കാർ നിർദ്ദേശം എന്നാൽ ചില വിദ്യാലയങ്ങളിലെ ഹെഡ് മാസ്റ്റർ, പ്രിൻസിപ്പാൾ, മാനേജ്മെൻ്റ്, PTA കമ്മറ്റികൾ എന്നിവരെല്ലാം ഉദാസീനരും, . കുറ്റക്കാരുമാണ്.  


 ചില വിദ്യാലയങ്ങളിൽ വേണ്ടത്ര സുരക്ഷയോ, മഴ പെയ്താൽ ഉഴുതുമറിച്ച വയലുപോ ലെയും, മലിന ജലമടക്കമുള്ള ചളി നിറഞ്ഞ സ്ഥലങ്ങളുമാണ് കുട്ടികൾ സഞ്ചരിക്കുന്ന സ്കൂൾ വഴിയും ഗ്രൗണ്ടുകളും, പലരീതിയിലുള്ള ഫണ്ട് ശേഖരണങ്ങളും മറ്റും പല സ്കൂളുകളും രക്ഷിതാക്കളുടെ കൈയിൽ നിന്ന് പിരിച്ചിട്ടും വേണ്ടത്ര സൗകര്യങ്ങൾ ചെയ്യാറില്ല. 


മാനേജുമെൻ്റിൻ്റെയും  കെഎസ്ഇബിയുടേയും വിദ്യാഭ്യാസവകുപ്പിൻ്റെയും വൻ വീഴ്ചകൊണ്ടും അനാസ്ഥ മൂലവും നഷ്ടമായത് ഒരു പിഞ്ചുകുഞ്ഞിനെയാണ്. ഇതിന് ഉത്തരവാദികളായവർക്ക് എതിരെ ഉചിതമായതും, കടുത്തതുമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും, കുട്ടിയുടെ കുടുംബത്തിന് നീതിപൂർവമായ നഷ്ടപരിഹാരം നല്കണമെന്നും ഭാരതീയ മനുഷ്യവകാശ സംരക്ഷ സമിതി വയനാട് ജില്ലാ കമ്മറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. 


 യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. രാജൻ തോമസ്സ്, വന്ദന ഷാജു, ഷാജി കെക്കാടൻ,പ്രതീക്ഷ് ചീരാൽ, എം.എം ശിവദാസ് സി.എച്ച് സുരേഷ് ബാബു, സുസ്സിൻ ലോറൻസ്, കെ.ആർ രാധാകൃഷ്ണൻ, എം.വി.രാജൻ, കെ. ശശികുമാർ, ആർ. രഞ്ജിത്ത്, വിപിൻ ജോസ്, കെ.ബാബു, വിനു വയനാട് ബെന്നി വട്ട പറമ്പിൽ , അനുപമ വിനോദ്, കെ.എൻ ബിന്ദു തുടങ്ങിയവർ സംസാരിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments