കട്ടച്ചിറ ചെക്ഡാം ഇനി സന്തോഷതീരം


മാലിന്യനിക്ഷേപകേന്ദ്രമായും സാമൂഹ്യവിരുദ്ധശല്യങ്ങളാലും മാറിയിരുന്ന കട്ടച്ചിറ ചെക്ഡാം പൊതുജനങ്ങളുടെയും സമീപവാസികളുടെയും സന്തോഷതീരമായി മാറി. 

ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ചെക്ഡാം തീരത്ത് നിര്‍മ്മിച്ച മിനിപാര്‍ക്കിന്റെ ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തീയായതോടെ സമീപവാസികള്‍ തികഞ്ഞ സന്തോഷത്തിലായി. പരിസരമാകെ മാലിന്യങ്ങള്‍ നശിപ്പിച്ചിച്ച് വൃത്തിയാക്കുകയും മിനിമാസ്റ്റ് ലൈറ്റും സി.സി.ടി.വി. ക്യാമറയും സ്ഥാപിച്ചതോടെ സാമൂഹ്യവിരുദ്ധരുടെ താവളങ്ങളുടെ ലിസ്റ്റില്‍ നിന്നും കട്ടച്ചിറ ചെക്ഡാം എന്നന്നേയ്ക്കുമായി മാറ്റപ്പെട്ടു. വൈകുന്നേരങ്ങളില്‍ പുഴയുടെയും ചെക്ഡാമിന്റെയും സൗന്ദര്യം സുരക്ഷതിമായി നിന്ന് ആസ്വദിക്കുന്നതിന് അവസരമായതോടെ കട്ടച്ചിറക്കാരുടെ സായാഹ്നവേളകള്‍ ഇനി ചെക്ഡാം  തീരമായി മാറും. 


പുതുതായി നിര്‍മ്മിച്ച മിനിപാര്‍ക്കിന്റെ ഉദ്ഘാടന കര്‍മ്മം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം. ബിനു അദ്ധ്യക്ഷത വഹിച്ചു. പുഴയോരം റെസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റും  ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ ബി. സന്തോഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. 


ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍, അശോക് കുമാര്‍ പൂതമന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റീന മാളിയേക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.ജി. സുരേഷ്, ദീപലത സുരേഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ രശ്മി രാജേഷ്, കുഞ്ഞുമോള്‍ ടോമി, ഡോ. വേണുഗോപാല്‍, രാജേഷ് തിരുമല, രാധാകൃഷ്ണകുറുപ്പ്, പ്രദീപ് കുമാര്‍ കൂടരപ്പള്ളില്‍, കൃഷ്ണകുമാര്‍ കെ.ബി., വിജയകുമാര്‍ കെ.സി, പി.എസ്. ശ്രീകുമാര്‍, ബിജു പി.ബി., എം.ഡി. ഗോപാലകൃഷ്ണന്‍നായര്‍, ബി. ശശിധരന്‍നായര്‍, പി.എസ്. അനൂപ് കുമാര്‍, എം.ബി. ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments