പി.ജെ. ജോസഫിന് കോട്ടയം പൗരാവലിയുടെ സ്‌നേഹാദരവ്


പി.ജെ. ജോസഫിന് കോട്ടയം പൗരാവലിയുടെ സ്‌നേഹാദരവ്
 
ശതാഭിഷിക്തനായ മുന്‍ മന്ത്രി പി.ജെ. ജോസഫിന് കോട്ടയം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ നാളെ പൗരസ്വീകരണം നല്‍കും. ഉച്ചകഴിഞ്ഞ് 2.30ന് നാഗമ്പടം ഹോട്ടല്‍ സീസര്‍ പാലസ് ഓഡിറ്റോറിയത്തിലാണ് സ്വീകരണപരിപാടി.
ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷതവഹിക്കും.


ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ഫ്രാന്‍സിസ് ജോര്‍ജ് എംപി, വൈക്കം വിശ്വന്‍, കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, മോന്‍സ് ജോസഫ് എംഎല്‍എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ചലച്ചിത്രതാരം പ്രേം പ്രകാശ്, ദര്‍ശന സാംസ്‌കാരികകേന്ദ്രം ഡയറക്ടര്‍ ഫാ. എമില്‍ പുള്ളിക്കാട്ടില്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ മാത്യു കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിക്കും. 

പൗരാവലിയുടെ ഉപഹാരം ഗവര്‍ണര്‍ സമ്മാനിക്കും. പി.ജെ. ജോസഫ് മറുപടി പ്രസംഗം നടത്തും.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments