ഏറ്റുമാനൂർ മംഗളം കോളേജിൽ മെഗാ രക്തദാന ക്യാമ്പും ബ്ലഡ് ഡൊണേഷൻ ക്ലബ്ബ് ഉദ്ഘാടനവും നടന്നു


ഏറ്റുമാനൂർ മംഗളം കോളേജിൽ മെഗാ രക്തദാന ക്യാമ്പും ബ്ലഡ് ഡൊണേഷൻ ക്ലബ്ബ് ഉദ്ഘാടനവും നടന്നു  
 
 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഴുപതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കോട്ടയം റീജണൽ ബിസ്സിനസ്സ് ഓഫീസിൻ്റെയും  ഏറ്റുമാനൂർ മംഗളം എം സി വർഗീസ് കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസിൻ്റെയും  പാലാ ബ്ലഡ് ഫോറത്തിൻ്റെയും സഹകരണത്തോടെ  മെഗാ രക്തദാന ക്യാമ്പും ബ്ലഡ് ഡൊണേഷൻ ക്ലബ്ബ് ഉദ്ഘാടനവും നടത്തി.


      സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 70-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ഇന്ത്യയൊട്ടാകെ എഴുപതിനായിരം പേരുടെ രക്തദാന ക്യാമ്പ് നടത്തുന്നതിൻ്റെ ഭാഗമായിട്ടാണ് കോട്ടയം റീജണൽ ബിസ്സിനസ്സ് ഓഫീസിൻ്റെ നേതൃത്വത്തിൽ  മെഗാ രക്തദാന ക്യാമ്പ് നടത്തിയത് . എഴുപത് പേരുടെ ആയിരം രക്തദാന ക്യാമ്പിലൂടെ എഴുപതിനായിരം പേരുടെ രക്തം ശേഖരിച്ച് ബ്ലഡ് ബാങ്കുകൾക്ക് നൽകുക എന്നതാണ് ബാങ്കിൻ്റെ ലക്ഷ്യം. ഇതോടൊപ്പം ഏറ്റുമാനൂർ മംഗളം എം സി വർഗീസ് കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസ് ആരംഭിക്കുന്ന ബ്ലഡ് ഡൊണേഷൻ ക്ലബ്ബിൻ്റെ ഉദ്ഘാടനവും നടത്തി.


     കോളേജ് ഓഡിറ്റോറിയത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പി ഡി ജോർജിൻ്റെ  അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ജനറൽ കൺവിനർ ഷിബു തെക്കേമറ്റം ക്യാമ്പിൻ്റെയും ഡൊണേഷൻ ക്ലബ്ബിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോട്ടയം റീജൺ എച്ച് ആർ മാനേജർ നയനാ സോമരാജ് മുഖ്യപ്രഭാഷണം നടത്തി. 


എസ് ബി ഐ റീജണൽ മാനേജർ പ്രദീപ് ആർ ചന്ദ്രൻ,  വൈസ് പ്രിൻസിപ്പാൾ കെ റ്റി ദേവസ്യാ, അക്കാദമിക് കോർഡിനേറ്റർ മഗ്ദലിൻ അർത്ഥശേരി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിനായക് വി നായർ , പാലാ ബ്ലഡ് ഫോറം ഡയറക്ടർമാരായ സജി വട്ടക്കാനാൽ ,


 രാജേഷ് കുര്യനാട്, ജയ്സൺ പ്ലാക്കണ്ണി, ഷാജി സെബാസ്റ്റ്യൻ , ഡോക്ടർ ജോജി മാത്യു, സിസ്റ്റർ അനിലിറ്റ് എസ് എച്ച്, എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറിമാരായ ജയദേവ്, സാന്ദ്ര എന്നിവർ പ്രസംഗിച്ചു. കോട്ടയം എസ് എച്ച് മെഡിക്കൽ സെൻ്റർ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments