പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം - കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ മെഗാ തൊഴിൽ മേള നടത്തപ്പെടുന്നു.
ജൂലൈ 12 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 3:30 വരെ പാലാ സെന്റ്. തോമസ് കോളേജിൽ വെച്ചാണ് തൊഴിൽ മേള നടത്തപ്പെടുന്നത്. പത്തിലധികം തൊഴിൽ മേഖലകളിലായി, കേരളത്തിന് അകത്തും പുറത്തുമുള്ള മുപ്പതിലധികം കമ്പനികൾ വിവിധ തൊഴിലവസരങ്ങളുമായി എത്തുന്നു.
ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് വിവിധ കമ്പനികളുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ജാതിമതഭേദമെന്യേ ഏവർക്കും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.
0 Comments