നടി വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ ഇരുവരും മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഷൈന്‍ നടിയോട് മാപ്പ് പറഞ്ഞത്. ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നും പരസ്പരം പറഞ്ഞ് തീര്‍ത്തെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.
‘സിനിമയില്‍ മാത്രമല്ല, ആളുകളെ എന്റര്‍ടൈന്‍ ചെയ്യാനായി ഫണ്‍ തീരിയിലുള്ള സംസാരങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവരെ ഹേര്‍ട്ട് ചെയ്യുന്നത് പലപ്പോഴും അറിയാറില്ല. എല്ലാവരും ഒരേ പോലെയല്ല കാണുന്നതും മനസിലാക്കുന്നതും. ആളുകളെ കാണാനും അവരുടെ ആശയവുമെല്ലാം വ്യത്യസ്തമാണ്. ഒരേ കാര്യം അഞ്ച് പേര്‍ അഞ്ച് രീതിയിലാണ് എടുക്കുന്നത്. അത് പലപ്പോഴും എനിക്ക് മനസിലായിരുന്നില്ല, ഷൈന്‍ വിന്‍സിയോട് പറഞ്ഞു. അങ്ങനെ എന്തെങ്കിലും ഹേര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ സോറി’, ഷൈന്‍ പറഞ്ഞു.
താന്‍ ആരാധിച്ച വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയത് എന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതില്‍ ദുഃഖമുണ്ടെന്നും വിന്‍സിയും പറഞ്ഞു. കാര്യങ്ങളെല്ലാം ഷൈന്‍ സമ്മിതിക്കുന്നുണ്ട്. ഈ മാറ്റം കാണുമ്പോള്‍ ഇദ്ദേഹത്തോട് വലിയ ബഹുമാനം തോന്നുന്നു. ഞാനും പെര്‍ഫക്ട് ആയ വ്യക്തിയൊന്നുമല്ല. അനാവശ്യമായി ഷൈനിന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു എന്നൊരു തോന്നല്‍ എനിക്കുണ്ട്. അത് ഒരു കുറ്റബോധത്തോടെ തന്നെ നിലനില്‍ക്കും’, വിന്‍സി മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍, തന്റെ കുടുംബത്തിന് ഇക്കാര്യം മനസ്സിലാകുമെന്നും അവര്‍ക്കും പെണ്‍മക്കള്‍ ഉള്ളതല്ലേ എന്നുമായിരുന്നു ഷൈനിന്റെ മറുപടി.
0 Comments