വാടകയ്ക്ക് എടുത്ത വാഹനങ്ങൾ മറിച്ച് വിറ്റ കേസിൽ പ്രതി അറസ്റ്റിൽ
വാടകയ്ക്ക് എടുത്ത വാഹനങ്ങൾ ഉടമയറിയാതെ മറിച്ച് വിറ്റുവെന്ന പരാതിയെ തുടർന്ന് മൂവാറ്റുപുഴ, മുടവൂർ,കുറ്റിക്കാട്ടുച്ചാലിൽ അബൂബക്കർ സിദ്ദിഖിനെ(50) അറസ്റ്റ് ചെയ്തു. പ്രതി പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന ട്രാക്ടറിനു 15000 രൂപ പ്രതിമാസ വാടക നൽകാമെന്നും പിക്കപ്പ് വാഹനം നല്ല വിലയ്ക്ക് വിറ്റ് തരാമെന്നും കരാറായ ശേഷം ഉടമയറിയാതെ മറിച്ചു വിൽക്കുകയും പണം നൽകാതെ കബളിപ്പിക്കുകയുമായിരുന്നു.
രാമപുരം പോലീസ് അന്വേഷണം നടത്തി പ്രതിയെ എസ് ഐ മനോജ് റ്റി.സി, എസ്.സിപിഒ വിനീത് രാജ്, പ്രദീപ് എം ഗോപാൽ എന്നിവരുടെ നേത്രത്വത്തിൽ എറണാകുളം കളമശ്ശേരിയിൽ നിന്നും പിടി കൂടുകയായിരുന്നു. പ്രതിക്കെതിരെ മൂവാറ്റുപുഴ കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്.
0 Comments