ജൂലൈ 9 നടക്കുന്ന ദേശീയ പണിമുടക്ക് തൊഴിലാളികളുടെയും ദേശ സ്നേഹികളുടെയും പങ്കാളിത്തം കൊണ്ട് ചരിത്രമാകുമെന്ന് സംയുക്ത ട്രെഡ് യൂണിയൻ സംസ്ഥാന ജാഥ ക്യപ്റ്റനും എ ഐ റ്റി യു സി സംസ്ഥാന സെക്രട്ടറി യുമായ സി പി മുരളി പറഞ്ഞു. ദേശീയ പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രെഡ് യൂണിയൻ നേതൃത്വത്തിൽ നടന്ന സംസ്ഥാന ജാഥക്ക് പാലായിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. സി ഐ റ്റി യു ജില്ല ജോയിന്റ് സെക്രട്ടറി ലാലിച്ചൻ ജോർജ് അധ്യക്ഷത വഹിച്ചു.
രാജ്യത്തെ പ്രധാന ട്രെഡ് യൂണിയനുകൾ എല്ലാവരും പങ്കെടുക്കുന്ന പണിമുടക്കിൽ ബി എം എസ് പങ്കെടുക്കുന്നില്ലെങ്കിലും മനസ്സുകൊണ്ട് പണിമുടക്കിനൊപ്പമാണെന്ന് വൈസ് ക്യപ്റ്റനും സി ഐ റ്റി യു സംസ്ഥാന സെക്രട്ടറി യുമായ എം ഹംസ പറഞ്ഞു. ജാഥ മാനേജർ ടി ബി മിനി (ടി യു സി ഐ സംസ്ഥാന സെക്രട്ടറി) ജാഥ അംഗങ്ങളായ കെ കെ പ്രസന്ന കുമാരി, ഒ സി ബിന്ദു (സി ഐ റ്റി യു ), കെ സി ജയപാലൻ (എ ഐ റ്റി യു സി )ജേക്കബ് ഉമ്മൻ (എച്ച് എം എസ് ),
എം എ വാസുദേവൻ (എ ച്ച് എം കെ പി ), സണ്ണികുട്ടി അഴകം പ്രായിൽ (കെ റ്റി യു സി (എം )യൂജിൻ മൊറേലി (ജെ എൽ യു ), ഷൈനി ജുബിൻ, സി കെ സുഹൈബ (സേവ ), കോരാണി സനിൽ(കെ ടി യു സി )പി ടി ഉണ്ണികൃഷ്ണൻ (എൻ എൽ സി ), അനിൽ രാഘവൻ (ഐ എൻ എൽ സി ), ആനീസ് ജോർജ് (എൻ ടി യു ഐ ) എ ഐ റ്റി യു സി ജില്ല സെക്രട്ടറി അഡ്വ വി കെ സന്തോഷ്‌കുമാർ,അഡ്വ കെ അനിൽ കുമാർ, ഒ പി എ സലാം, ബാബു കെ ജോർജ്, മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, അഡ്വ തോമസ് വി റ്റി, എം ജി ശേഖരൻ, ഷാർളി മാത്യു,
ഔസേപച്ചൻ തകടിയേൽ എന്നിവർ പ്രസംഗിച്ചു. പി കെ ഷാജകുമാർ, അഡ്വ പി ആർ തങ്കച്ചൻ, റ്റി ആർ വേണുഗോപാൽ, ജോയി ജോർജ്, സജേഷ് ശശി, അഡ്വ പി എസ് സുനിൽ, ജോസകുട്ടി പൂവേലി, അഡ്വ പയസ് രാമപുരം,പി എം ജോസഫ്, ജോയി കുഴിപ്പാല,പി എസ് ബാബു,എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി ലാളം ജംഗ്ഷൻ നിന്നും ജാഥയെ സ്വീകരിച്ചു
0 Comments