ഹൈദരാബാദില്‍ നിന്നുള്ള നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ട്രക്ക് ഇടിച്ചുകയറി തീപിടിച്ചതിനെ തുടര്‍ന്നാണ് അപകടം. ഹൈദരാബാദ് സ്വദേശികളായ ശ്രീവെങ്കട്ട്, തേജസ്വിനി, അവരുടെ രണ്ട് മക്കള്‍ എന്നിവരാണ് മരിച്ചത്.
ഡാലസിനടുത്ത് വെച്ചാണ് സംഭവം. കുടുംബം സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന് തീ പിടിക്കുകയായിരുന്നു.
അവധി ആഘോഷിക്കാനാണ് കുടുംബം ഡാലസില്‍ എത്തിയത്. അറ്റ്ലാന്റയിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായ തെന്നാണ് പുറത്തുവരുന്ന വിവരം. മൃതദേഹങ്ങള്‍ പിന്നീട് ഹൈദരാബാദിലേക്ക് കൊണ്ടുവരും.
0 Comments