കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ കടാശ്വാസത്തിനായി അപേക്ഷ സ്വീകരിക്കുന്നു.
ഇടുക്കി,വയനാട് ജില്ലകളിൽ 2020 ആഗസ്റ്റ് 31വരെയും, മറ്റുജില്ലകളിൽ 2016 മാർച്ച് 31 വരെയും വായ്പ എടുത്തവർക്കാണ് കടാശ്വാസത്തിനായി അപേക്ഷിക്കാ വുന്നത്. മേൽ പറഞ്ഞ തീയ്യതിക ൾക്കുള്ളിൽ വായ്പ എടുക്കുകയും കുടിശ്ശികയില്ലാതെ പുതുക്കിവരുന്നവ ർക്കും , കടംതീർത്ത് ഒരു മാസത്തിനുള്ളിൽ പുതുക്കുന്നവർക്കും ആനുകൂല്യത്തിന് അപേക്ഷിക്കാവുന്നതാണ്. അങ്ങിനെ യുള്ളവർ അധികമായി കൂട്ടിയെടുക്കുന്ന വായ്പക്ക് ആനുകൂല്യം ലഭിക്കില്ല.
കടാശ്വാസത്തിനായി അപേക്ഷിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1,അപേക്ഷകൻ്റെ[കുടും ബത്തിൻ്റെ]മുഖ്യവരുമാ നംകൃഷിആയിരിക്കണം. അല്ലെങ്കിൽകാർഷിക കൂലിവേല ആയിരിക്കണം.
2,കൃഷിക്കാവശ്യമായസ്ഥ ലമില്ലാത്തവർകർഷക തൊഴിലാളിഎന്നുവേണം അപേക്ഷയിൽ രേഖപ്പെടു ത്തേണ്ടത്. കൃഷി ചെയ്യുന്നഭൂമി സ്വന്തമായിരിക്കണമെന്നില്ല. പാട്ടത്തിനോകരാറിനോ ആയിരുന്നാൽമതി.
3,ഒരു കുടുംബത്തെ [ഒരു റേഷൻ കാർഡിൽ പെട്ടവരെ] ഒരു യൂണിറ്റായി കണക്കാക്കും. അങ്ങിനെയുള്ള കുടുംബത്തിൻ്റെ വാർഷി കവരുമാനം 2 ലക്ഷം രൂപയിൽ അധികരിക്കരുത്. വിവാഹം കഴിച്ചു പോയ പെൺമക്കളെറേഷൻ കാർഡിൽ നിന്നുംനീക്കം ചെയ്യണം. വിദേശത്തുജോലിയുള്ള വരോ, കച്ചവടം തൊഴിലാക്കിയവരോ സർക്കാർ, അർദ്ധ സർക്കാർ, പ്രൈവറ്റ്, ഡ്രൈവർ, തയ്യൽ,കൃഷിയല്ലാതെ മറ്റു ജോലികൾ ചെയ്യുന്നവരോറേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആനുകൂല്യം ലഭിക്കുകയില്ല. കർഷക കടാശ്വാസകമ്മീഷനിൽ നിന്നും കടാശ്വാസം ലഭിച്ചവർ റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കടാശ്വാസത്തിനായി പിന്നീട് അപേക്ഷിക്കേണ്ടതില്ല. നാലു ഹെക്ടറിൽ കൂടുത ൽ വസ്തു സ്വന്തമായോ കൈവശമോ ഉണ്ടെങ്കിൽ ആനുകൂല്യം കിട്ടുകയില്ല. കടമെടുത്തയാൾ മരിച്ചു പോയിട്ടുണ്ടെങ്കിൽ അനന്തരാവകാശികൾക്ക്അ പേക്ഷിക്കാവുന്നതാണ് എന്നാൽ ജാമ്യക്കാര ന് അപേക്ഷിക്കാവുന്നതല്ല. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ, പുരപണി. വീടുറിപ്പയർ, വിവാഹം ചികിത്സാവശ്യങ്ങൾ എന്നിവക്കായി എടുത്ത വായ്പകൾക്ക് ആനുകൂല്യം അനുവദിക്കുന്നതാണ്. വലിയ വീടുകൾക്ക് ആനു കൂല്യം കിട്ടുകയില്ല. കേരള ബേങ്ക് ഉൾപ്പടെയുള്ള സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തവർക്കാ ണ് ആനുകൂല്യം ലഭിക്കുക.
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടരേഖകൾ
1,വസ്തുവിവരം കാണിക്കുന്നതിന് നികുതി അടച്ച രസീതിൻ്റെ കോപ്പി
2,കൃഷി ഓഫീസറുടെ കർഷകൻ/കർഷക തൊഴിലാളി എന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
3, വില്ലേജ് ഓഫീസറുടെ വരുമാനസർട്ടിഫിക്കറ്റ്.
4, കടമെടുത്തയാൾ മരിച്ചു പോയെങ്കിൽ മരണ സർട്ടിഫിക്കറ്റ്.
5,റേഷൻ കാർഡിൻ്റെ കോപ്പി ആദ്യപേജ്. അംഗങ്ങളുടെ പേരു വിവരം, തൊഴിൽ വരുമാനം രേഖപ്പെടുത്തിയിരിക്കുന്ന പേജ്.
അപേക്ഷകൾ അയക്കേണ്ട മേൽവിലാസം സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രി. അർബൻ മാർക്കറ്റ് വെൺപാലവട്ടം ആനയറP.o, തിരുവനന്തപുരം – 29.
0 Comments