കര്‍ഷകന് തന്റെ ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ അവകാശമില്ലാത്ത സാഹചര്യം മാറണം- മന്ത്രി പി.പ്രസാദ്



കര്‍ഷകന് തന്റെ ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ അവകാശമില്ലാത്ത സാഹചര്യം മാറണം- മന്ത്രി പി.പ്രസാദ്

 കര്‍ഷകന് തന്റെ ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാനുളള അവകാശം ഉണ്ടാവണമെന്നും മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കിയാല്‍ വില നിശ്ചയിക്കാനുള്ള അവകാശം കര്‍ഷകന് ലഭിക്കുമെന്നന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്.  പാലാ സാന്‍തോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിത്തിടുന്നു പരിചരിക്കുന്നു വില്‍ക്കുന്നു എന്ന പരമ്പരാഗത കൃഷിരീതി മാറണം.
മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളാക്കി മാറ്റി വില കര്‍ഷകര്‍ തന്നെ നിശ്ചയിക്കുമ്പോള്‍  വരുമാനം വര്‍ധിക്കും. ഇതിനായി ഫാം പ്‌ളാന്‍ രൂപീകരിച്ച്
കൃഷിക്കാരുടെ കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. കര്‍ഷക കൂട്ടായ്മകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കൃഷിയില്‍  ആധുനിക കാര്‍ഷിക വിദ്യകള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫാമിങ്ങിലേക്ക് കേരളം മാറണം.
കേരളാ ഗ്രോ ഉല്പന്നങ്ങളായി 4000 ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതായും മന്ത്രി പറഞ്ഞു.


മുണ്ടുപാലം സ്റ്റീല്‍ ഇന്‍ഡ്യാ കാമ്പസില്‍ നടന്ന സമ്മേളനം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു
കാര്‍ഷിക മേഖലയിലെ ഏത് മുന്നേറ്റവും വ്യവസായ വിപ്‌ളവത്തിന് ഇടയാക്കുകയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യും.
കൃഷിയുടെ വികാസം ഉറപ്പാക്കാന്‍ കര്‍ഷക സംഘങ്ങള്‍ക്ക് നബാര്‍ഡ് മുഖേന സഹകരണ വകുപ്പും കൃഷി വകുപ്പും ചേര്‍ന്ന് വായ്പ നല്‍കും.
ശീതീകരിച്ച വാഹനങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണം. മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ സ്വദേശത്തും വിദേശത്തും വിപണനം ചെയ്യാന്‍ കഴിയും. ഇത് ഉന്നത ഗുണനിലവാരത്തിലായതിനാല്‍ വരുമാനം  വര്‍ധിക്കും.
കോട്ടയം തുറമുഖം യാഥാര്‍ഥ്യമാവുന്നതോടെ ഇവിടുത്തെ ഉല്പന്നങ്ങള്‍ ലോകരാജ്യങ്ങളിലെത്തിക്കാന്‍ കൂടുതല്‍ സൗകര്യമൊരുങ്ങുമെന്നും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.

ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
സമൂഹത്തെ ആരോഗ്യമുള്ളതാക്കുന്നത് കര്‍ഷകരാണെന്നും അധ്വാനിക്കുന്ന കര്‍ഷകരെ കൈവിട്ടുകൊണ്ട് ഒന്നും നേടില്ലെന്നും ബിഷപ്പ് പറഞ്ഞു. എട്ടു ലക്ഷത്തോളം കര്‍ഷകര്‍ ഒന്നിച്ച് പാര്‍ക്കുന്ന ഇടമാണ് പാലാ രൂപതാ പ്രദേശം.
കൃഷിയില്‍ നിന്നും മാറി നില്‍ക്കുന്ന ഒരു കര്‍ഷകനും ഇവിടെ ഉണ്ടാവരുത്. ഒറ്റപ്പെട്ട് നില്‍ക്കാതെ കര്‍ഷകരെ കോര്‍ത്തിണക്കി അവര്‍ക്ക് പ്രത്യാശ നല്‍കാന്‍ ഈ സ്ഥാപനം വഴി കഴിയും.  കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായ വില നേടിക്കൊടുക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും യുവജനങ്ങളെ കൃഷിയിലേയക്കും അനുബന്ധ സ്റ്റാര്‍ട്ടപ്പുകളുലേയക്കും ആകര്‍ഷിക്കാനും ലക്ഷ്യമിടുന്ന വലിയൊരു സംരംഭവും പ്രത്യാശയുടെ കേന്ദ്രവുമാണിത്. ഓരോ കര്‍ഷകനും കൃഷിയുടെ ഡിഎന്‍എ കൊണ്ടു നടക്കണം. വിവിധ മേഖലകളിലുള്ളവരും നല്ല കൃഷിക്കാരായി മാറണമെന്നും ബിഷപ്പ് പറഞ്ഞു.

സമ്മേളനത്തില്‍ രൂപതയുടെ പ്ലാറ്റിനം ജൂബിലി ഓര്‍മ്മപ്പെടുത്തിക്കൊണ്ട്  75 മാതൃകാ കര്‍ഷകരെ ആദരിച്ചു.

എം.പിമാരായ ജോസ് കെ മാണി, കെ.ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ മാണി സി കാപ്പന്‍, മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ,  മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് പിഎസ്ഡബ്ല്യൂഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, സ്‌മോള്‍ ഫാര്‍മേഴ്സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം മാനേജിംഗ് ഡയറക്ടര്‍ എസ്. രാജേഷ്‌കുമാര്‍, സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മാനേജിംഗ് ഡയറക്ടര്‍ സജി ജോണ്‍, നബാര്‍ഡ് ജില്ലാ മാനേജര്‍ റെജി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജോ ജോസ് സി, വ്യവസായവകുപ്പ് ജില്ലാ ജനറല്‍ മാനേജര്‍ വി.ആര്‍. രാജേഷ്, സ്റ്റേറ്റ് ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ലെന്‍സി തോമസ്, കൃഷിവിജ്ഞാനകേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. ജി ജയലക്ഷ്മി, കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടോം ജേക്കബ് ആലയ്ക്കല്‍, സാന്‍തോം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ സിബി മാത്യു, പി.ആര്‍.ഒ ഡാന്റീസ് കൂനാനിയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

രൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ പി.എസ്.ഡബ്‌ളിയു.എസിന്റ നേതൃത്വത്തില്‍ വിവിധ ഇടവകകളില്‍ കര്‍ഷക കൂട്ടായ്മകള്‍ നടത്തിവരുന്ന മൂല്യവര്‍ധിത ഉല്പന്ന സംരംഭങ്ങള്‍ക്ക് ശക്തി പകരുന്നതാണ് പുതിയ മുന്നേറ്റം.


സമ്മേളനത്തിന് മുന്നോടിയായി സാന്‍തോം ഫുഡ് ഫാക്ടറിയുടെ ആശീര്‍വാദകര്‍മ്മം  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍.സെബാസ്റ്റിയന്‍ വേത്താനത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. രൂപതാ ചാൻസിലർ റവ. ഡോ ജോസഫ് കുറ്റിയാങ്കൽ, ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് മുത്തനാട്ട് തുടങ്ങിയവർ സഹകാർമ്മികരായിരുന്നു.
വാര്‍ഷിക പൊതുയോഗം
പാലാ സാന്‍തോം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ വാര്‍ഷികപൊതുയോഗം രാവിലെ ചെയര്‍മാന്‍ സിബി മാത്യു അധ്യക്ഷതയില്‍ നടന്നു. പി.എസ്.ഡബ്ല്യു...എസ്. ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡംഗങ്ങളായ പി.വി. ജോർജ് പുരയിടം, ജോയി മടിയ്ക്കാങ്കൽ , ഷീബാ ബെന്നി, വിമൽ കദളിക്കാട്ടിൽ, ക്ലാരീസ് ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
കര്‍ഷക സംവാദം.
 കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും സംബന്ധിച്ച കര്‍ഷകസംവാദം ഇൻഫാം ഡയറക്ടർ ഫാ. ജോസഫ് തറപ്പേൽ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡൻ്റ് ഡോ. കെ. കെ. ജോസ് അദ്ധ്യക്ഷനായിരുന്നു. എ.കെ.സി.സി ഡയറക്ടർ റവ. ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ, റവ. ഡോ.സൈറ സ് വേലംപറമ്പിൽ,സ്റ്റീല്‍ ഇന്‍ഡ്യാ ഡയറക്ടര്‍ ഫാ. ജോസഫ് താഴത്തുവരിക്കയിൽ, ഫാ. ഫ്രാന്‍സിസ് ഇടത്തിനാല്‍, എഫ് പിഒ ഡിവിഷന്‍ മാനേജരും പിഎസ്ഡബ്‌ളുഎസ് പിആര്‍ഓയുമായ ഡാന്റീസ് കുനാനിക്കല്‍,പി.സി. ജോസഫ് ജയ്ഗിരി എന്നിവര്‍ പ്രസംഗിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments