ഭക്തിയുടെ നിറവിൽ കടപ്പാട്ടൂർ ശ്രീമഹാദേവൻ്റ വിഗ്രഹദർശനം ദിനാഘോഷിച്ചു


ഭക്തിയുടെ നിറവിൽ കടപ്പാട്ടൂർ ശ്രീമഹാദേവൻ്റ വിഗ്രഹദർശനം ദിനാഘോഷിച്ചു

 കടപ്പാട്ടൂർ ശ്രീമഹാദേവൻ്റ 65-ാമത് വിഗ്രഹദർശന ദിനാഘോഷം 
ഭക്തിനിർഭരമായ ചടങ്ങുകളോടെ ഇന്ന്  (തിങ്കളാഴ്ച)ക്ഷേത്രത്തിൽ നടന്നു. 

പുലർച്ചെ നടതുറന്നപ്പോൾ മുതൽ ക്ഷേത്രത്തിൽ ക്ഷത്രത്തിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമായിരുന്നു. സി.എ. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പഞ്ചാക്ഷരി നാമജപം, രാവിലെ 9 മുതൽ ക്ഷേത്രത്തിലെത്തിയ മുഴുവൻ ഭക്തജനങ്ങൾക്കും മഹാപ്രസാദമൂട്ട് എന്നിവ നടന്നു. പ്രസാദമൂട്ടിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ദീപം തെളിച്ചു.വിഗ്രഹദർശന സമയമായ ഉച്ചക്ക് 2.30ന് നടതുറന്ന് പ്രത്യേക ദീപാരാധന കണ്ട് തൊഴാൻ വൻ ഭക്തജനത്തിരക്കുണ്ടായി. തുടർന്ന് കടുംപായസ പ്രസാദ വിതരണം നടന്നു.ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തന്ത്രി പറമ്പൂരില്ലം നീലകണ്ഠൻ നാരയണൻ ഭട്ടതിരിപ്പാട്, മേൽശാന്തി മനോജ് നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.


            തിരുവരങ്ങിൽ അക്ഷയശ്രീ കളരിക്കലിൻ്റെ സംഗീതാർച്ചന, വിനോദ് സൗപർണികയുടെ സോപാനസംഗീത സമന്വയം,
കടപ്പാട്ടൂർ വീരനാട്യ സംഘം,പൂഞ്ഞാർ ത്രയംബകം വീരനാട്യ സംഘങ്ങളുടെ  വീരനാട്യം, നീതുവും സംഘവും അവതരിപ്പിച്ച ഭരതനാട്യം, അമയന്നൂർ ശിവദം കൈകൊട്ടിക്കളി സംഘത്തിന്റെ കൈകൊട്ടിക്കളി എന്നിവയും നടന്നു.   
ആഘോഷങ്ങൾക്ക് ദേവസ്വം ഭാരവാഹികളായ പ്രസിഡണ്ട് മനോജ് ബി.നായർ സെക്രട്ടറി എൻ.ഗോപകുമാർ, ഖജാൻജി ബാബു.കെ.ആർ തുടങ്ങിയവർ നേതൃത്വം നൽകി. 








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments