ആലപ്പുഴയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണു.. ട്രെയിനുകള്‍ വൈകും..


ആലപ്പുഴ മാരാരിക്കുളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു. എട്ടുമണിയോട് കൂടിയാണ് അപകടമുണ്ടായത്. കോഴിക്കോട് ജനശതാബ്ദി ഉൾപ്പടയുള്ള ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കുകയാണ്.ഒന്നര മണിക്കൂറോളമായി ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. 8.30നാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ കോഴിക്കോട് ജനശതാബ്ദി എത്തിയത്. ഇത് ഒന്നര മണിക്കൂറായി പിടിച്ചിട്ടിരിക്കുകയാണ്. ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുക. നിലവിൽ ആലപ്പുഴ ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments