മിഠായി കാണിച്ച് സ്വാധീനിച്ച് അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം...


കൊച്ചി  ഇടപ്പള്ളിയിൽ നിന്ന് അഞ്ചും ആറും വയസുള്ള കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമം. 

കാറിലെത്തിയ മൂന്നംഗ സംഘമാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.  ഇന്നലെ വൈകുനേരം കുട്ടികൾ ട്യൂഷൻ കഴിഞ്ഞ് വരുമ്പോഴായിരുന്നു സംഭവം നടന്നത്. ഇരുവരെയും കാറിലുണ്ടായിരുന്ന സംഘം മിഠായി കാണിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു. 


എന്നാൽ കുട്ടികൾ അവ വാങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് ഇരുവരെയും ബലംപ്രയോഗിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചു. എന്നാൽ ഇത് പരാജയപ്പെട്ടു. തുടർന്ന് സംഘം കടന്നുകളയുക യായിരുന്നു. 

ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് കാറിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിൽ എളമക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments