രാമപുരം കോളേജിൽ വിജയദിനാഘോഷം നടത്തി.



രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ വിജയദിനാഘോഷം നടത്തി. 

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ ബിരുദ പരീക്ഷയിൽ  റാങ്ക് നേടിയവരെയും, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ  വിദ്യാർത്ഥികളെയും പുരസ്കാരം നല്കി ആരരിച്ചു. അതോടൊപ്പം ഡോക്ടറേറ്റ് നേടിയ കോമേഴ്സ് വിഭാഗം അധ്യാപിക ഡോ. ജെയിൻ ജെയിംസിസിനെ ചടങ്ങിൽ  ആദരിച്ചു. 


മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ച്  പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. 
മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ആമുഖ പ്രസംഗം നടത്തി, രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ.


 വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, പഞ്ചായത്ത് അംഗം മനോജ് ചീങ്കല്ലേൽ അഡ്മിനിസ്‌ട്രേറ്റീവ്  ഓഫീസർ മാരായ  രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, ഐ ക്യൂ എ സി കോർഡിനേറ്റർ കിഷോർ, സുനിൽ കെ ജോസഫ്, ജിബി ജോൺ മാത്യു  റാങ്ക് ജേതാക്കളുടെ പ്രതിനിധിയായി സോനാ മെറിയം ജോസ്  തുടങ്ങിയവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments