കെ എസ് ആർ ടി സി ദീർഘദൂര സർവീസുകൾ നാളെ ആലപ്പുഴ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം

 

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ സംസ്കാര ചടങ്ങുകൾ നടക്കുന്നതിൻ്റെ ഭാഗമായി കെ എസ് ആർ ടി സി ദീർഘദൂര ബസ് സർവീസുകൾക്ക് ആലപ്പുഴ നഗരത്തിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം. 

ചേർത്തല ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളർകോട്  വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതും,  അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീർഘദൂര സർവീസുകൾ കളർകോട് ബൈപ്പാസ് കയറി ചേർത്തല ഭാഗത്തേക്ക് പോകേണ്ടതാണെന്നും കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments