അടിമുടി മാറ്റവുമായി കേരള ബിജെപി .... സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും...


 ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും. പത്ത് ഉപാധ്യക്ഷന്മാർ ഉൾപ്പെടെ ഇരുപ്പത്തിയഞ്ച് ഭാരവാഹികളാണ് പട്ടികയിൽ ഉള്ളതെന്നാണ് വിവരം.  

 എം.ടി രമേശ്, ശോഭ സുരേന്ദ്രൻ, എസ് സുരേഷ്, ഷോൺ ജോർജ് എന്നിവർ ജനറൽ സെക്രട്ടറിമാരയേക്കും. പി സുധീർ, സി കൃഷ്ണകുമാർ എന്നിവരെ മാറ്റും. യുവമോർച്ച സംസ്ഥാന അധ്യക്ഷനായി പി ശ്യാംരാജും മഹിളാമോർച്ച അധ്യക്ഷയായി നവ്യാ ഹരിദാസും എത്തിയേക്കുമെന്നും സൂചന. ജൂലൈ 12ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. അതിന് മുൻപായിത്തന്നെ പുതിയ നേതൃത്വമുണ്ടാകേണ്ടതുണ്ട്. പുതിയ ഭാരവാഹികളുടെ പേരുകളടങ്ങിയ പട്ടിക കേന്ദ്രനേതൃത്വം ഇന്ന് പ്രസിദ്ധീകരിക്കും എന്നാണ് സൂചന. 

 

 നിലവിലെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ എം ടി രമേശ് തുടർന്നേക്കും. ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ശോഭ സുരേന്ദ്രൻ എത്തും. മുരളീധരൻ പക്ഷത്തുനിന്നുളള പി സുധീർ, സുരേന്ദ്രൻ പക്ഷത്തുനിന്നുള്ള സി കൃഷ്ണകുമാർ എന്നിവരെ മറ്റ് ഭാരവാഹിത്വത്തിലേക്ക് മാറ്റി പുതിയ നേതാക്കളെ പരിഗണിക്കും. യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനാകാൻ സാധ്യത കൂടുതൽ ശ്യാംരാജിനാണ്. മഹിളാമോർച്ച അധ്യക്ഷയായി കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിച്ച നവ്യാ ഹരിദാസ് എത്തിയേക്കും.


 നേരത്തെ യുവമോർച്ച, മഹിളാ മോർച്ച അധ്യക്ഷ തെരഞ്ഞെടുപ്പിന് അഭിമുഖം വെച്ചത് വലിയ വിവാദമായിരുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശോഭ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരാണ് അഭിമുഖം നടത്തിയത്. ഇതിൽ എതിർപ്പുമായി കെ സുരേന്ദ്രൻ, വി മുരളീധരൻ വിഭാഗം രംഗത്തെത്തിയിരുന്നു.  പുനഃസംഘടനയിൽ എന്ത് തീരുമാനമെടുക്കാനും ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അതനുസരിച്ച് ആയിരിക്കും പുതിയ ഭാരവാഹി പട്ടികയെന്നാണ് സൂചന.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments