ഇനി കര്‍ക്കടക പുണ്യത്തിന്റെ നാളുകള്‍. രാമപുരം നാലമ്പല ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ക്ഷേത്രം ഭാരവാഹികളായ പി.ആര്‍. രാമന്‍നമ്പൂതിരി, ബി. സോമനാഥന്‍ നായര്‍ അക്ഷയ, കെ.കെ. വിനു കൂട്ടുങ്കല്‍, പ്രദീപ് നമ്പൂതിരി അമനകരമന, രവീന്ദ്രന്‍ ആചാരി, ഉണ്ണികൃഷ്ണകുമാര്‍, വിഷ്ണുകൊണ്ടൂര്‍മന തുടങ്ങിയവര്‍ പറഞ്ഞു.
വീഡിയോ ഇവിടെ കാണാം...👇👇👇👇
രാമായണ കഥയുടെ ശീലുകള്‍ക്കൊപ്പം പുണ്യംപേറുന്ന ഒരു തീര്‍ത്ഥാടനം കൂടി.
കോട്ടയം ജില്ലയിലെ രാമപുരം നാലമ്പല ദര്‍ശനത്തിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരേ ദിവസം ഉച്ചപൂജയ്ക്ക് മുമ്പ് നാലമ്പലദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് രാമപുരത്ത് മാത്രമാണ്. ക്ഷേത്രങ്ങള്‍ തമ്മിലുള്ള ദൂരം മൂന്ന് കിലോമീറ്റര്‍ മാത്രമായതിനാല്‍ ചുരുങ്ങിയ സമയം കൊണ്ട് ആചാരവിധി അനുസരിച്ച് ഇവിടെ ദര്‍ശനം നടത്താന്‍ സാധിക്കും.
രാമനാമത്താല്‍ അറിയപ്പെടുന്ന രാമപുരത്തെ ശ്രീരാമസ്വാമി ക്ഷേത്രത്തിലും തുടര്‍ന്ന് കൂടപ്പലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയശേഷം വീണ്ടും ശ്രീരാമസ്വാമിയെ ദര്‍ശനം നടത്തുന്നതോടെ നാലമ്പലദര്‍ശനം പൂര്‍ണ്ണമാകും. നാലുക്ഷേത്രങ്ങള്‍ക്കും സമീപത്തായി ഭദ്രകാളി ക്ഷേത്രങ്ങളും ശ്രീരാമസ്വാമി ക്ഷേത്രത്തോടനുബന്ധിച്ച് ശ്രീഹനുമാന്‍ ക്ഷേത്രവും ഉണ്ട്.
സൗകര്യങ്ങള്‍ ഇവയൊക്കെ.
1. തീര്‍ത്ഥാടകര്‍ക്ക് മഴനനയാതെ ക്യൂ നില്‍ക്കുന്നതിന് പന്തല്‍ സംവിധാനം ഒരുക്കും.
2. വാഹനപാര്‍ക്കിംഗിന് വിപുലമായ സൗകര്യം
3. ഭക്തജനങ്ങള്‍ക്ക് ആവശ്യമായ ഇന്‍ഫോര്‍മേഷന്‍ സെന്ററുകളും വോളന്റിയര്‍മാരുടെ സേവനവും
4. അമനകര ഭരതസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും അന്നദാനം.
5. കെ.എസ്.ആര്‍.ടി.സിയുടെ നാലമ്പല ദര്‍ശന തീര്‍ത്ഥാടന യാത്ര.
6. കര്‍ക്കടക മാസത്തില്‍ രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 5 മുതല്‍ 7.30 വരെയും ദര്‍ശനസമയം

"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments