സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രാണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടർന്നത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 72,800 രൂപയാണ്. ബുധനാഴ്ച സ്വർണവില 73000 ത്തിന് താഴെയെത്തിയത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകിയിട്ടുണ്ട്.
ഇന്നലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ 3342 ഡോളറും രൂപയുടെ വിനിമയ നിരക്ക് 85.85 ആയിരുന്നു. ഇന്ന് സ്വർണ്ണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണ്ണവില 3336 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86 ആണ്.
അന്താരാഷ്ട്ര സ്വർണ്ണവിലയും രൂപയുടെ വിനിമയ നിരക്കും തട്ടിച്ചു നോക്കുമ്പോൾ വ്യത്യാസം പ്രകടമാകാതിരുന്നതിനാൽ ഇന്ന് സ്വർണ്ണവില കൂട്ടേണ്ടതില്ല എന്ന് ഓൾ കേരള ഗോൾഡ് മെർച്ചന്റ് അസോസിയേഷൻ തീരുമാനിക്കുകയായിരുന്നു.
0 Comments