മെഡിക്കൽ കോളേജ് പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു



 മെഡിക്കൽ കോളേജ് പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. 
പരവൂർ നെടുങ്ങോലം സ്വദേശി സുനിൽ (44) ആണ് മരിച്ചത്. 

 ഒന്നര മാസം മുൻപ് മകളുടെ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. പുറത്ത് കാത്ത് നിൽക്കുമ്പോൾ മഴയത്ത് മരക്കൊമ്പ് ഒടിഞ്ഞു തലയിൽ വീഴുകയായിരുന്നു. 


മെയ് 23-നാണ് മെഡിക്കൽ കോളേജ് ക്യാംപസിനുള്ളിലെ മരത്തിന്റെ ശിഖരം സുനിലിന്റെ തലയിൽ വീണത്. തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ സുനിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു.ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെയോടെ മരണം സംഭവിച്ചത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments