കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിനിക്ക് ബസിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്.
കാഞ്ഞിരപ്പള്ളി പോലീസാണ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
വിദ്യാർത്ഥിനിയിൽ നിന്ന് മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് പോലീസ് കേസെടുത്തത് .
അപകടത്തിനിടയാക്കിയ ബസ് സംഭവ ദിവസം രാത്രിയിൽ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
ബസ് ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. നോട്ടീസ് നൽകിയ ശേഷമാകും മോട്ടോർ വാഹന വകുപ്പ് നടപടികളിലേയ്ക്ക് കടക്കുക.
0 Comments