കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ അക്രമത്തിനിരയായ ആർ എസ് എസ് നേതാവ് സി. സദാനന്ദൻ, എന്ന സദാനന്ദൻ മാസ്റ്റർ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. കണ്ണൂർ ജില്ലയിൽ ദീർഘകാലമായി നടന്ന രാഷ്ട്രീയ അതിക്രമങ്ങളുടെ പട്ടികയിലെ അതിജീവന കഥ പറയുന്നവരാണ് ബി ജെ പിയുടെ സി. സദാനന്ദൻ, സി പി എമ്മിലെ പി ജയരാൻ, ഇ പി ജയരാജൻ, ഒരു പാർട്ടിയുടെയും ഭാഗമല്ലാതെ രാഷ്ട്രീയമെന്താണെന്ന് പോലും അറിയാത്ത പ്രായത്തിൽ ബോംബേറിൽ കാലു നഷ്ടമായ ആറ് വയസ്സുകാരി അസ്ന,( ഇന്ന് ഡോക്ടർ അസ്ന) തമിഴ് നാട്ടിൽ നിന്നുവന്ന നാടോടി ബാലനായിരുന്ന അമാവാസി ( ഇന്ന് പൂർണ്ണ ചന്ദ്രൻ, സംഗീത കോളജിൽ ജോലി ചെയ്യുന്നു) എന്നിവർ.
ഒരു കാലത്ത് സി പി എം, കോൺഗ്രസ്, ആർ എസ് എസ്, ബി ജെ പി എന്നിവർ തമ്മിൽ പരസ്പരം നടത്തിയ അക്രമങ്ങളിൽ നിരവധി ജീവൻ പൊലിഞ്ഞിരുന്നു. അതിനെ അതിജീവിച്ചവർ വളരെ കുറവാണ്. 1990 കളുടെ തുടക്കത്തിൽ കണ്ണൂരിൽ ഏറ്റവും കൂടുതൽ കലാപകലുഷിതമായി ആർ എസ് എസ്, ബി ജെ പിയും സിപി എമ്മും തമ്മിലും സി പി എമ്മും കോൺഗ്രസും തമ്മിലുമുള്ള സംഘർഷങ്ങൾ അരങ്ങേറിയിരുന്നു. അങ്ങനെ സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ്.
മൂന്ന് പാർട്ടിക്കാരും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്ന കാലം, കേരളത്തിൽ യു ഡി എഫ് ഭരിക്കുന്ന സമയം, അഴിമതി ആരോപണങ്ങളും പരസ്പരം പഴിച്ചാരലുമൊക്കെയായി കേരളം മുന്നോട്ട് പോകുന്നു. 1991 ൽ കേരളത്തിൽ നടന്ന നിയമസഭാ, ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രത്യക്ഷത്തിൽ കോൺഗ്രസും ലീഗും ബി ജെ പിയും ചേർന്ന് സഖ്യത്തിൽ മത്സരിച്ചതോടെ സിപിഎം ഒരു ഭാഗത്തും മറ്റുള്ളവരെല്ലാം എതിർഭാഗത്തും എന്ന പ്രതീതി രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞു നിന്ന കാലഘട്ടം കൂടെയായിരുന്നു. അതുകൊണ്ടു തന്നെ ആർ എസ് എസ് ബിജെ പി സംഘർഷത്തിൽ കോൺഗ്രസിനും ഭരണത്തിനുമുള്ള പങ്ക് സി പി എം ആരോപിച്ചുകൊണ്ടേയിരുന്നു. എന്തായാലും സംഘർഷഭരിതമായിരുന്നു കണ്ണൂർ ജില്ലയിലെ പല ഭാഗങ്ങളും. രാഷ്ട്രീത്തിലെ എതിരാളികളെ കുറിച്ച് ഒപ്പമുള്ളവരിൽ പകകൊണ്ട് രക്തസ്നാനം ചെയ്യിക്കുക എന്നത് എല്ലാ കൂട്ടരുടെയും പ്രവർത്തന രീതി.
സിപി എമ്മും ആർ എസ് എസും എതിരാളികളുടെ സ്വാധീന പ്രദേശങ്ങളിൽ കടന്നുകയറാനും തങ്ങളുടെ സ്വാധീന പ്രദേശങ്ങളിൽ മറ്റുള്ളവരെ അടിച്ചമർത്താനുമുള്ള പ്രവണതയിൽ ഒരുപോലെ നിലപാട് സ്വീകരിച്ചിരുന്നു. മുൻകാലത്ത് ഇതൊക്കെ ചെയ്തിരുന്ന കോൺഗ്രസിന് കായികമായി ഈ രണ്ട് കൂട്ടരെക്കാളും കുറച്ച് ക്ഷീണം സംഭവിച്ചിരിന്നു.മുസ്ലിം ലീഗ് അവരുടെ കോട്ടകളിൽ ഉറച്ചു നിന്നു. ഇതായിരന്നു കണ്ണൂരിലെ സംഘർഷം നിറഞ്ഞ രാഷ്ട്രീയകാലാവസ്ഥ. സി പി എമ്മുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്ന കോൺഗ്രസുകാർക്ക്, 1987 ലെ ചീമേനി സംഭവത്തോടെ കനത്ത തിരിച്ചടി നേരിട്ടതിനാൽ അവർ സി പി എമ്മിനെതിരായ ഏതുനീക്കത്തെയും മനസ്സുകൊണ്ട് പിന്തുണച്ചിരുന്നു. ഇതായിരുന്നു കണ്ണൂരിലെ രാഷ്ട്രീയ സമവാക്യം.
സംഘർഷഭരിതമായിരുന്ന ജില്ലയിൽ 1994ൽ ആർ എസ് എസ് ബി ജെ പിയും ജനരക്ഷായാത്ര എന്ന പേരിൽ സിപി എം അക്രമത്തിനെതിരെ പദയാത്ര നടത്തി. സി പി എമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളിലും യാത്ര കടന്നു ചെന്നു.തിരിച്ച് സിപി എമ്മും ആർ എസ് എസ്സ്, ബി ജെ പിക്ക് എതിരായുള്ള പ്രചാരണ പരിപാടി നടത്തിവരുകയായിരുന്നു. കണ്ണൂരിലെ പലഭാഗത്തും ഇവർ തമ്മിലുള്ള സംഘർഷങ്ങൾ നടക്കുന്നുമുണ്ടായിരുന്നു. പദയാത്രയുമായി ബന്ധപ്പെട്ട് തങ്ങളുടെ കോട്ടയിൽ കയറിയതിനോടുള്ള എതിർപ്പാണെന്ന് പറയുന്നു സി.സദാനന്ദൻ എന്ന സദാനന്ദൻ മാസറ്ററുടെ രണ്ട് കാലുകളും വെട്ടിമാറ്റപ്പെട്ടു. ആർ എസ് എസ് ജില്ലാ സഹകാര്യവാഹകയായിരുന്ന സമയത്താണ് യുവാവായ സദാനന്ദൻ മാസ്റ്റർ രാഷ്ട്രീയ അക്രമത്തിനിരയാകുന്നത്. 1994 ജനുവരി 25 രാത്രി 8. 20 സദാനന്ദൻ മാസറ്ററുടെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. രണ്ട് കാലുകളിലും വെട്ടേറ്റ് വീണ അദ്ദേഹത്തെ ആംബുലൻസിൽ ആശൂപത്രിയിൽ എത്തിച്ചെങ്കിലും കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നു. സംഭവം നടക്കുമ്പോൾ അദ്ദേഹത്തിന് മുപ്പത് വയസ്സായിരുന്നു. ഇതിന് തിരിച്ചടിയായി 24 മണിക്കൂറിനകം നടത്തിയ തിരിച്ചടിൽ അന്ന് എസ് എഫ് സംസ്ഥാന നേതാവും ജില്ലാപഞ്ചായത്തംഗവുമായിരുന്ന കെ വി സുധീഷിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. പിന്നീട് ദിവസങ്ങളോളം കണ്ണൂർ സംഘർഷഭരിതമായി തുടർന്നു.
0 Comments