പാതയോരത്ത് വലവിരിച്ച് ജീവിതം നെയ്യുന്ന മുഹമ്മദ് യാക്കോബ്


പാതയോരത്ത് വലവിരിച്ച് ജീവിതം നെയ്യുന്ന മുഹമ്മദ് യാക്കോബ്

സുനിൽ പാലാ 

വലയിൽ കുടുക്കാൻ ........ പാലായിലെ പാതയരികത്ത് വലവിരിച്ച് കാത്തിരിക്കുന്ന ഒരാൾ .... അതിരമ്പുഴ സ്വദേശി വട്ടുകുളത്തിൽ മുഹമ്മദ് യാക്കോബ് ആണ് വർഷങ്ങളായി വല വിൽപ്പന മാത്രം ഇവിടെ നടത്തുന്നത്.

  പാലായിലെ കുരിശുപള്ളിക്ക് സമീപമുള്ള നടപ്പാതയോട് ചേർന്നാണ് എന്നും ചുവപ്പു നിറമുള്ള മനോഹരമായ വലകൾ വിരിച്ചൊരുക്കി കാത്തിരിക്കുന്ന ഒരാളെ കാണുന്നത്.
30 വർഷമായി ഇദ്ദേഹത്തെ ഇവിടെ കാണാം.
മീറ്ററിന് 50 രൂപ നിരക്കിൽ പലതരം നൈലോൺ വലകൾ ഇദ്ദേഹം ഇവിടെ വിൽക്കുന്നു. ഒമ്പതര മുതൽ 6 മണി വരെയാണ് വല വില്പന.


 മത്സ്യഫെഡ് ഫിഷറീസ് അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുമാണ് ഇദ്ദേഹം വല ഇവിടെ കൊണ്ടുവന്നു വിൽക്കുന്നത്.
പല വലുപ്പത്തിലുള്ള മീൻപിടുത്ത വലകൾ മുതൽ കിണർ വലയും, പന്തൽ വലയും  റമ്പൂട്ടാൻ പോലുള്ള ഫല വൃക്ഷങ്ങൾക്ക് സംരക്ഷണം ഏകുന്ന വലകളും ഒക്കെ ഇദ്ദേഹത്തിൻ്റെ  പക്കൽ ഉണ്ട്.
അധികവും ചുവപ്പ് നിറമുള്ള വലകളാണ് ഇദ്ദേഹം വിൽക്കുന്നത്.

 വവ്വാലുകളെയും പഴങ്ങൾ കൊത്തിത്തിന്നുന്ന പക്ഷികളെയും ചുവപ്പു നിറം  അകറ്റുമെന്ന വിശ്വാസമാണ് ഇതിൻ്റെ  പിന്നിൽ. വിശാലമായ ഒരു റംബൂട്ടാൻ മരം പൊതിഞ്ഞ് സൂക്ഷിക്കുന്നതിന് ഏകദേശം 500 രൂപ വരെ ചെലവാകും.


വല വില്പന കൊണ്ട് മാത്രം ജീവിത  ചെലവുകൾ നെയ്യുന്ന മുഹമ്മദ് യാക്കൂബിന് പുഞ്ചിരി കൊണ്ട് ആളുകളെ വലയിൽ വീഴ്ത്താൻ നിഷ്പ്രയാസം. വേറിട്ട വില്പനയുടെ സാധ്യതയാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

ഫോൺ : 8547492591

ഭാര്യ നജീറ.
എൽ എൽ ബി വിദ്യാർത്ഥിയായ ഫാത്തിമ, പ്ലസ് ടു വിദ്യാർഥിയായ അലീമ എന്നിവർ മക്കളാണ്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments