കുട്ടികളും കൃഷിയിലേക്ക്.... അധ്യാപക സമ്മേളനം നാളെ. ( 08.08.25 വെള്ളി) .



കുട്ടികളും കൃഷിയിലേക്ക് ....അധ്യാപക സമ്മേളനം നാളെ. ( 08.08.25 വെള്ളി) . 

  ഇളം തലമുറയിൽ കാർഷിക അവബോധം സൃഷ്ടിക്കുവാനും യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുവാനും ലക്ഷ്യം വെച്ചുകൊണ്ട് പാലാ രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ നേതൃത്വത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന "കുട്ടികളും കൃഷിയിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായുള്ള അധ്യാപക സംഗമം നാളെ (8.8. 25) വെള്ളി രണ്ടുമണിക്ക് നടത്തപ്പെടും.



 ബിഷപ്പ് ഹൗസ് ഹാളിൽ ചേരുന്ന സമ്മേളനത്തിൻ്റെ ഉദ്ഘാടനം രൂപതാദ്ധ്യക്ഷൻ  മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിക്കും. വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിക്കും. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ,പാലാ രൂപതാ കോർപ്പറേറ്റീവ് എഡ്യൂക്കേഷൻ ഏജൻസിയുടെ സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ , പി.എസ്.ഡബ്ലിയു.എസ്.അസിസ്റ്റൻറ് ഡയറക്ടർമാരായ ഫാ. ജോസഫ് താഴത്തു വരിക്കയിൽ, ഫാ. ഫ്രാൻസീസ് ഇടത്തിനാൽ,  പാലാ സാൻതോം എഫ്.പി.സി ചെയർമാൻ സിബി മാത്യു കണിയാമ്പടി തുടങ്ങിയവർ പ്രസംഗിക്കും.


 കൃഷി അസി. ഡയറക്ടർ ബിനി ഫിലിപ്പ് ക്ലാസ്സ് നയിക്കും. രൂപതയിലെ നൂറിൽപരം സ്കൂളുകളിൽ നിന്നും ചിൽഡ്രൻസ് ഫാർമേഴ്സ് ക്ലബ്ബിൻറെ ചുമതലയുള്ള അധ്യാപകർ സമ്മേളനത്തിൽ സംബന്ധിക്കും.


 സ്കൂളുകളിൽ പച്ചക്കറി കൃഷി തുടങ്ങുന്നതിന് ആവശ്യമായുള്ള സൗജന്യ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനവും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. സമ്മേളനത്തിൽ പങ്കെടുക്കുന്ന അധ്യാപകരുടെ രജിസ്ട്രേഷൻ ഒന്നര മണിയോടെ ആരംഭിക്കും


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments