സഹകരണ മേഖലയുടെ സൂര്യതേജസ് ബി. കെ. തിരുവോത്ത് വിടവാങ്ങി.
1963.യിൽ ഇന്ത്യയിൽ ആദ്യമായി സഹകരണ ജീവനക്കാർക്ക് ഒരു സംഘടന കോഴിക്കോട് ആസ്ഥാനമായി രൂപീകരിക്കുന്നതിന് നേതൃത്വം നൽകി മുന്നിൽ നിന്നും പ്രവർത്തിച് സഹകരണ ജീവനക്കാർ ഇന്ന് അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിന് സഹകരണ നിയമത്തിൽ നിയമം ഉണ്ടായത് ബി. കെ. തിരുവോത്തിന്റെ കഠിനഅധ്വാനം ആണ്.
1969. ൽ സഹകരണ ജീവനക്കാരെ ബാധിക്കുന്ന 80- ! വകുപ്പ് നിയമം ഉണ്ടാകുന്നതിനും 1974. ൽ അതിന് അനുസരണമായ ചട്ടം സഹകരണ നിയമത്തിൽ ഉൾപെടുത്തിയത് എല്ലാ ബി. കെ. തിരുവോത്തിന്റെ അധ്വാനം ചെറുത് അല്ല.
അക്കാലയാളവിൽ സഹകരണ മന്ത്രിമാരായിരുന്ന പി . ആർ. ക്കുറുപ്പ് , എൻ. കെ. ബാലകൃഷ്ണൻ ഇവരോടപ്പം അതിശക്തമായ സമരം നടത്തിയാണ് 1969. ലെ സഹകരണ നിയമവും, 1974. ൽ സഹകരണ ചട്ടങ്ങളും എഴുതി ചേർക്കുന്നതിന് മുൻപിൽ നിന്നും പ്രവർത്തിച്ചത് തിരുവോത്തു സാറും , ഇന്ന് നമ്മോളോടപ്പം ഇല്ലാത്ത സി. എം. കരുണകര നമ്പ്യാർ ആണ്. അവരുടെ സ്മരണകൾ സഹകരണ ജീവനക്കാർക്ക് ഒരിക്കലും മറക്കാനോ, വിസ്മരിക്കാനോ കഴിയില്ല. ഇന്ന് 5 വർഷം കൂടുമ്പോൾ സഹകരണ ജീവനക്കാർക്ക് ശബളപരിഷ്ക്കരണം യഥാസമയം നടത്തുന്നത് 1974. ലെ സഹകരണ ചട്ടത്തിൽ എഴുതി ചേർത്ത് നിയമം മൂലം ആണ്. സഹകരണ ജീവനക്കാർക്ക് ഒരു സംഘടനയെ പറ്റി ചിന്തിക്കാനോ, ആലോചിക്കാനോ സാധ്യത ഇല്ലാത്ത കാലത്ത് ആണ് ഇന്ത്യയിൽ ആദ്യമായി കോഴിക്കോട് കേന്ദ്രികരിച് കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചത്. ആ സംഘടന ആണ് 1988.ൽ തിരുവിതാക്കൂർ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫെഡറേഷൻ ഒന്നിച് ലയിച്ചു കേരള കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് എന്ന പതിനായിരം കണക്കിന് ജീവനക്കാർ ഉള്ള, പതിനായിരം കണക്കിന് ജീവനക്കാർ പെൻഷൻ പറ്റി പെൻഷൻ വാങ്ങുന്ന ഈ സംഘടനകൾക്ക് എല്ലാ രൂപം നൽകിയത് സഹകരണ മേഖലയുടെ വിസ്മയം എന്ന് പറയാവുന്ന സഹകാരിയും, മുൻ ജീവനക്കാരൻ ആണ് ആദരണിയൻ ആയ നേതാവ് ആണ് ബി. കെ. തിരുവോത്. അതിൽ ഉപരിയായി വടകരയുടെ സാഹിത്യ -സാംസ്കാരിക രാഷ്ട്രീയ രംഗത്തെ അതികായകൻ കൂടി ആയിരുന്നു തിരുവോത്തു സർ. ബി. കെ. തിരുവോത്തു എന്ന വ്യക്തിയെ സഹകരണ മേഖലക്ക് ഒരിക്കലും മാറ്റി നിർത്തുവാൻ കഴിയാത്ത ഒരു മഹനിയ വ്യക്തി, എളിമയുടെ വ്യക്തിത്വമാണ് ബി. കെ. തിരുവോത്തു. എന്നാൽ അദ്ദേഹത്തിന്റെ അഭിപ്രായം ഒരു നേതാവിന്റെ മുൻപിലും ഒരിക്കലും മുട്ട് മടക്കിയിട്ടില്ല.
0 Comments