ജില്ല പഞ്ചായത്ത് പദ്ധതിയിൽ സ്ഥാപിച്ച നൂറാമത് (100) മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം വെള്ളിയാഴ്ച


ജില്ല പഞ്ചായത്ത് പദ്ധതിയിൽ സ്ഥാപിച്ച നൂറാമത് (100)   മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം വെള്ളിയാഴ്ച 

 ജില്ല പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ഭരണങ്ങാനം ഡിവിഷനിൽ സ്ഥാപിച്ച നൂറാമത്തെ മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. ഭരണങ്ങാനം,കടനാട് ,കരൂർ, മീനച്ചിൽ എന്നീ നാല് പഞ്ചായത്തുകളിലായി 53 വാർഡുകളാണ് ഭരണങ്ങാനം ഡിവിഷനിൽ ഉള്ളത്. സംസ്ഥാന ഗവൺമെൻറ് അംഗീകൃത ഏജൻസിയായ കേരള ഇലക്ട്രിക്കൽ ലിമിറ്റഡാണ് മൂന്നുവർഷഗ്യാരണ്ടി യോടു കൂടി എൽ.ഇ.ഡി മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. 


ഒരു ലക്ഷത്തി ഇരുപത്തിനാലായിരം രൂപയാണ് ഒരു ലൈറ്റിന്റെ നിർമ്മാണ ചെലവ്. ഓരോ ലൈറ്റിന്റെയും വൈദ്യുതി ചാർജ് പഞ്ചായത്താണ് അടയ്ക്കുന്നത്. മൂന്ന് വർഷത്തിനുശേഷം പരിപാലന ചുമതല പഞ്ചായത്ത് ഏറ്റെടുത്തു കൊള്ളാം എന്ന വ്യവസ്ഥയിലാണ് ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. കരൂർ പഞ്ചായത്തിൽ 34 ഭരണങ്ങാനം പഞ്ചായത്തിൽ 23 കടനാട് പഞ്ചായത്തിൽ 22 മീനച്ചിൽ പഞ്ചായത്തിൽ 21ഉം ലൈറ്റുകൾ ആണ് സ്ഥാപിച്ചിരിക്കുന്നത്. നാളെ (വെള്ളി) വൈകുന്നേരം 6.30ന് അന്ത്യാളം വായനശാല ജംഗ്ഷനിൽ ചേരുന്ന യോഗത്തിൽ ജോസ് കെ മാണി എം.പി ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും.


ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പഞ്ചായത്ത് പ്രസിഡണ്ട് അനസ്യ രാമൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിസമ്മ ബോസ്, റാണി ജോസ് പഞ്ചായത്ത് മെമ്പർമാരായ ലിൻ്റൺ ജോസഫ്, വത്സമ്മ തങ്കച്ചൻ, അഖില അനിൽകുമാർ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും. 5.30 ന് ചക്കാമ്പുഴ പള്ളി ജംഗ്ഷനിലും, ആറിന് വെള്ളക്കല്ല് ജംഗ്ഷനിലും മിനി മാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments