മംഗളുരുവില്‍ വൻ ലഹരിമരുന്ന് വേട്ട.... 123 കിലോ കഞ്ചാവുമായി മൂന്നു മലയാളികള്‍ അറസ്റ്റില്‍

 

123 കിലോ കഞ്ചാവുമായി മൂന്നു മലയാളികള്‍ മംഗളൂരുവില്‍ പിടിയില്‍. 

കാസർഗോഡ് അടൂര്‍ മൊഗരു ഹൗസില്‍  മസൂദ് എം കെ (45), കാസര്‍ഗോഡ് പരപ്പ ദേലംപടിയിലെ ചന്ദമൂല ഹൗസില്‍ മുഹമ്മദ് ആഷിഖ് (24), കാസറഗോഡ് പരപ്പ ദേലംപടിയിലെ സുബൈർ (30) എന്നിവരാണ് അറസ്റ്റിലായത്. 


ആന്ധ്രയില്‍ നിന്നും കാറില കഞ്ചാവ് കടത്തുന്നതിനിടയില്‍ മൂടുബിദിരെ മതടക്കെരെയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് കാറുകളും അഞ്ച് മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയ കഞ്ചാവിന് ഏകദേശം 46.2 ലക്ഷം രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മൂടുബിദിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments