മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേനാംഗത്തെ കയ്യേറ്റം ചെയ്തു. എട്ടാം വാർഡിലെ ഹരിത കർമ്മ സേനാംഗത്തിനെയാണ് കയ്യേറ്റം ചെയ്തത്.

മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേനാംഗത്തെ കയ്യേറ്റം ചെയ്തു. എട്ടാം വാർഡിലെ ഹരിത കർമ്മ സേനാംഗത്തിനെയാണ് കയ്യേറ്റം ചെയ്തത്. 

പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി വീടുകയറുന്നതിനിടയാണ് ഹരിത കർമ്മസേനാംഗത്തിനു നേരെ ഒരു യുവാവ് അസഭ്യം പറയുകയും ഉപദ്രവിക്കുകയും ഗേറ്റിനു വെളിയിലേക്ക് തള്ളിയിടുകയും ചെയ്തത് എന്നാണ് പരാതി.  

ഹരിത കർമ്മ സേനാംഗം പാലാ ഗവ. ആശുപത്രിയിലെത്തി ചികിത്സ നേടി. യുവാവിനെതിരെ ഹരിത കർമ്മ സേനാംഗവും മീനച്ചിൽ ഗ്രാമപഞ്ചായത്തു അധികാരികളും  പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments