ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കാപ്പ കേസ് പ്രതിയുടെ കുത്തേറ്റു.


കാപ്പ കേസ് പ്രതിയെ പിടിക്കാൻ എത്തിയ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കുത്തേറ്റു. ഈരാറ്റുപേട്ട മന്തക്കുന്ന് ഭാഗം പുത്തൻപുരയിൽ അഫ്സൽ ഹക്കിം ആണ് ഈരാറ്റുപേട്ട സ്റ്റേഷനിലെ സി പി ഒ ശ്രീജേഷിനെ കുത്തിയത്. ഈ മാസം കാപ്പ ചുമത്തിയ പ്രതി വീട്ടിലുണ്ട് എന്നറിഞ്ഞ് എത്തിയ പോലീസിന് നേരെ കറിക്കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിനു മുറിവേറ്റ സിപിഓ ശ്രീജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments