വ്യാജ കുറ്റങ്ങൾ ആരോപിച്ച് ഛത്തീസ്ഘട്ടിൽ കന്യാസ്ത്രീകളെ ആൾക്കൂട്ട വിചാരണ നടത്തി അറ്സ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഘപരിവാർ അജണ്ടയ്ക്കെതിരെ യുവതയുടെ നൈറ്റ് മാർച്ച് താക്കീതായി. ആദിവാസി മേഖലയിൽ സേവനം ചെയ്യുന്ന സിസ്റ്റർ പ്രീതി മേരിയെയും, സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും ദുർഗ് റെയിൽവേ സ്റ്റേഷനിൽനിന്ന് നിയമ വരുദ്ധമായി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രിതിഷേധിച്ചും കന്യാസ്ത്രീകളുടെ ജയിൽ മോചനം ആവശ്യപ്പെട്ടുമായിരുന്നു ഡിവൈഎഫ്ഐ നൈറ്റ് മാർച്ച്.
ക്രൈസ്തവരെ പാട്ടിലാക്കാൻ കപട നാടകങ്ങൾ തുടുരുന്ന -ബിജെപി, കേരളത്തിന് പുറത്ത് നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ നടപടികൾ തുറന്നുകാട്ടുന്ന മുദ്രവാക്യങ്ങൾ ഉയർത്തിയ പ്രതിഷേധ പരിപാടിയിൽ നൂറുകണക്കിന് ബഹുജനങ്ങൾ അണിനിരന്നു. കൊട്ടാരമറ്റത്തുനിന്ന് ആരംഭിച്ച നൈറ്റ് മാർച്ച് കുരിശുപള്ളി ജംങ്ഷനിൽ സമാപിച്ചു.
തുടർന്ന് ചേർന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയതു. ബ്ലോക്ക് പ്രസിഡന്റ് ആതിര സാബു അധ്യക്ഷയായി. സിപിഐ എം പാലാ ഏരിയ സെക്രട്ടറി സജേഷ് ശശി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അഡ്വ. മഹേഷ്ചന്ദ്രൻ, സെക്രട്ടറി ബി സുരേഷ്കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് ആന്ത്രയോസ്, പാലാ ബ്ലോക്ക് സെക്രട്ടറി അഡ്വ. എൻ ആർ വിഷ്ണു, ഡി കെ അമൽ, രഞ്ജിത്ത് സന്തോഷ്, ടുബി നോബിൾ എന്നിവർ സംസാരിച്ചു.
0 Comments