കൊഴുവനാൽ അഗ്രി ഫെസ്റ്റ് നാളെ
കത്തോലിക്കാ കോൺഗ്രസ് കൊഴുവനാൽ യൂണിറ്റും കൊഴുവനാൽ സ്വാശ്രയ സംഘവും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ അഗ്രിമ സെൻട്രൽ കാർഷിക നഴ്സറിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൊഴുവനാൽ അഗ്രി ഫെസ്റ്റ് നാളെ നടക്കും. രാവിലെ ആറരയ്ക്ക് ആരംഭിക്കുന്ന അഗ്രിഫെസ്റ്റിൻ്റെ ഉദ്ഘാടനം ആദ്യ വിൽപ്പന നിർവ്വഹിച്ചു കൊണ്ട് ഫൊറോനാ വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവിൽ നിർവ്വഹിക്കും. നാടൻ, വിദേശ ഫലവൃക്ഷത്തൈകളും പച്ചക്കറി തൈകളും പരിചയപ്പെടുവാനും സ്വന്തമാക്കാനും ആളുകൾക്ക് അവസരം ഉണ്ടായിരിക്കുന്ന അഗ്രി ഫെസ്റ്റിൽ ശ്രീലങ്കൻ തെങ്ങിൻ തൈകൾ, മങ്കുവ കൊക്കോത്തൈകൾ , മറയൂർ ചന്ദന തൈകൾ അടക്കം 101ൽ പരം സ്വദേശ, വിദേശ ഫലവൃക്ഷ തൈകൾ,
ഹൈബ്രീഡ് പച്ചക്കറി തൈകൾ, ജൈവ വളങ്ങൾ, പൂച്ചെടികൾ, ഇലച്ചെടികൾ, ചെടിച്ചട്ടികൾ, ജൈവവളങ്ങൾ, കീടനാശിനികൾ തുടങ്ങി ഓരോ വീടുകളിലും അടുക്കളത്തോട്ടം മുതൽ കാർഷിക നേഴ്സറി വരെ ഒരുക്കുവാൻ ആവശ്യമായ എല്ലാ ഘടകങ്ങളും ലഭ്യമാണ്. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ആരംഭിക്കുന്ന പച്ചക്കറി കൃഷി സംബന്ധിച്ച കാർഷിക സെമിനാറിൻ്റെ ഉദ്ഘാടനം പി.എസ്. ഡബ്ലിയു.എസ് അസി. ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ നിർവ്വഹിക്കും.
സോണൽ ഡയറക്ടർ ഫാ. ജയിംസ് ആണ്ടാശ്ശേരിൽ അദ്ധ്യക്ഷതവഹിക്കും. ഫൊറോനാ വികാരി ഫാ. ജോസ് നെല്ലിക്ക ത്തെരുവിൽ മാതൃകാ കർഷകരെ ആദരിക്കും. ജില്ലാ അസിസ്റ്റൻറ് പ്രിൻസിപ്പൽ കൃഷി ഓഫീസർ സ്നേഹലത മാത്യുസ് സെമിനാറിന് നേതൃത്വം നൽകും. എ.കെ. സി. സി രൂപതാ ട്രഷറർ ജോയി കെ മാത്യു കണിപറമ്പിൽ, പി.എസ്. ഡബ്ലിയു.എസ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട് കോർഡിനേറ്റർ സിബി കണിയാംപടി, എ.കെ.സി.സി. ഫൊറോനാ പ്രസിഡൻ്റ് ജോർജ് മണിയങ്ങാട്ട്, കർഷക ദളം ഭാരവാഹികളായ പിറ്റ്സി ചൊള്ളംമ്പുഴ,
വർഗ്ഗീസ് തോണക്കര, എബ്രാഹം കൈപ്പർപ്ലാക്കൽ എന്നിവർ പ്രസംഗിക്കും. മാതൃകാ കർഷകരായ ലിസ്സി ജോണി തെക്കേൽ , ജയ്സൺ വടക്കേൽ , സണ്ണി മറ്റം, സഖറിയാസ് വേഴമ്പത്തോട്ടം എന്നിവരെ തദവസരത്തിൽ ആദരിക്കുന്നതാണ്. വൈകിട്ട് അഞ്ചര വരെ അഗ്രി ഫെസ്റ്റിന്റെ ഭാഗമായുള്ള പ്രദർശന വിപണനമേള ഉണ്ടായിരിക്കും
0 Comments