വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപാ തട്ടിയെടുത്ത കേസ്സിൽ പാലാ മീനച്ചിൽ മറ്റക്കാട്ട് സോജൻ എം. എസ്. പിടിയിൽ..... പാലാ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ പാലാ കാഞ്ഞിരപ്പിള്ളി കോടതിയിൽ ഹാജരാക്കും..... വീഡിയോ ഈ വാർത്തയോടൊപ്പം



വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപാ തട്ടിയെടുത്ത കേസ്സിൽ പാലാ മീനച്ചിൽ മറ്റക്കാട്ട്  സോജൻ എം. എസ്. (38) പിടിയിൽ..... പാലാ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ പാലാ കാഞ്ഞിരപ്പിള്ളി കോടതിയിൽ ഹാജരാക്കും..... 

 സ്വന്തം ലേഖകൻ

ഈ കേസ്സിലെ മറ്റു പ്രതികളായ പാലാ മുരിക്കുമ്പുഴ സ്വദേശികളായ ദമ്പതികൾ ,ജോജോയും ഭാര്യ സിനുവും  ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 
ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് 
മൂന്ന് പേരിൽ നിന്നായി 15 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി.

വീഡിയോ ഇവിടെ കാണാം 👇👇👇


 ഇപ്പോൾ പിടിയിലായ സോജൻ മുമ്പ് മറ്റൊരു സ്ത്രീ വിഷയക്കേസ്സിൽ പിടിയിലായിരുന്നുവെന്ന് പാലാ എസ്. ഐ. കെ. ദിലീപ് കുമാർ പറഞ്ഞു. ഇപ്പോൾ  അലുമിനിയം ഫാബ്രിക്കേഷൻ ജോലികൾ കരാറെടുത്തു നടത്തിവരികയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെയാണ് ജോലി തട്ടിപ്പിന് ശ്രമിച്ച് പിടിയിലായത്. 



 വിളക്കുംമരുത് , പാലാക്കാട് , മീനച്ചിൽ കുറ്റില്ലാം എന്നിവിടങ്ങളിലായി ഇയാൾ മാറി മാറി താമസിച്ചു വരികയായിരുന്നു .

പാലാ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ദിലീപ് കുമാർ കെ,GSI ബിജുചെറിയാന്‍ ,SCPO സന്തോഷ്‌ ,CPO അഭിലാഷ്,CPO മിഥുന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്‌.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments