ഹരിത ഓണം - 2025 പാലാ നഗരസഭയില്‍ ആലോചനാ യോഗം ചേര്‍ന്നു


2025 ഓണാഘോഷ പരിപാടികള്‍ വൃത്തിയുടെ ആഘോഷമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഹരിത ഓണം 2025 ആലോചനാ യോഗം നഗരസഭയില്‍ ചേര്‍ന്നു.

പൊതുയിടങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, വ്യാപാര സ്ഥാപനങ്ങളില്‍ മാലിനൃങ്ങള്‍ തരംതിരിച്ച്‌ നിക്ഷേപിക്കുവാന്‍ ബിന്നുകള്‍ ഒരുക്കുക, നിരോധിത പ്ലാസ്റ്റിക്‌ ഉല്‍പന്നങ്ങളുടെ ഉപയോഗ നിരോധനം, ഓണാഘോഷങ്ങളിലും ഓണ സദൃകളിലും ഹരിത പ്രോട്ടോകോള്‍ നടപ്പില്‍ വരുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ചാണ്‌ യോഗം ചേര്‍ന്നത്‌.


നഗരസഭാ വൈസ്‌ ചെയര്‍പേഴ്സണ്‍ ബിജി ജോജോ അദ്ധൃക്ഷത വഹിച്ച യോഗത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട സ്വാഗതവും, സി.ഡി.എസ്‌. ചെയര്‍പേഴ്സണ്‍ ശ്രീകല അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. ചെയര്‍മാന്‍ തോമസ്‌ പീറ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍, സീനിയര്‍ പബ്ലിക്‌ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ അനീഷ്‌ സി.ജി., 


വി.സി. ജോസഫ്‌ (വ്യാപാരി വ്യവസായി ഏകോപന സമിതി), ജോസ്‌ കുറ്റ്യാനിമറ്റം (വ്യാപാരി വ്യവസായി സമിതി), ബിബിന്‍ തോമസ്‌ (കെ.എച്ച്‌.ആര്‍.എ.), ലിബി എബ്രഹാം, വി.ജെ. ബേബി, ബിജിമോന്‍ ജോര്‍ജ്ജ്‌, ജോമി ഫ്രാന്‍സിസ്‌, ജോണ്‍ മൈക്കിള്‍, സിബി ജോസഫ്‌, എബിസണ്‍ ജോസഫ്‌, ബിജോയി മണര്‍കാട്‌, സി.ഡി.എസ്‌. കുടുംബ്ര്രീ അംഗങ്ങള്‍, ശുചിത്വ മിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments