സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്പ് 29 മുതൽ പാലായിൽ



സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്പ് 29 മുതൽ പാലായിൽ 

പത്താമത് സംസ്ഥാന യോഗാസന ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ 29 മുതൽ 31 വരെ പാലായിൽ നടക്കും. 

പാലാ സെൻ്റ് തോമസ് കോളേജ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന മത്സരം 30ന് രാവിലെ ഒൻപതിന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു ഷറഫലി അധ്യക്ഷനാകും.
  

സംസ്ഥാന സ്പോർട്സ് കൗൺസിൽ, യോഗ അസോസിയേഷൻ ഓഫ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം. കോളേജ് ഓഡിറ്റോറിയത്തിലും സ്പോർട്സ് കോംപ്ലക്സിലുമായി പത്തോളം വേദികളിലായാണ് മത്സരം. 14 ജില്ലകളിൽ നിന്നുള്ള 750 താരങ്ങളും 150 ഒഫിഷ്യലുകളും പങ്കെടുക്കുന്ന മത്സരം 29ന് രജിസ്ട്രേഷനോട് കൂടി ആരംഭിക്കും. സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി 13 കാറ്റഗറികളിലാണ് മത്സരം. 


വിജയികൾക്ക് 31ന് 3 - ന് ചേരുന്ന സമാപന സമ്മേളനത്തിൽ ജോസ് കെ മാണി എംപി ട്രോഫികളും മെഡലുകളും, സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. സംസ്ഥാന യോഗ അസോസിയേഷൻ ഓഫ് കേരള പ്രസിഡൻ്റ് അഡ്വ. ബി ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments