കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ സ്കൂൾ മതിലിലേക്കിടിച്ചു കയറി അപകടം...3 വയസുകാരന് ദാരുണാന്ത്യം...6 പേർക്ക് പരിക്ക്

 

കോട്ടയം  പാമ്പാടിയിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിലേക്ക് ഇടിച്ചു കയറി. 

കാ‍റിലുണ്ടായിരുന്ന മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട കാര്‍ കുറ്റിക്കൽ സെൻറ് തോമസ് എൽ പി സ്കൂളിന്റെ മതിലിലേക്കാണ് ഇടിച്ചു കയറിയത്.വാഹനത്തിനുള്ളില്‍ കുറുപ്പന്തറ സ്വദേശികളായ ഏ‍ഴ് പേരായിരുന്നു ഉണ്ടായിരുന്നത്. 


മല്ലപ്പള്ളി സ്വദേശികളായ മെറിൻ- ടിനു ദമ്പതികളുടെ മകൻ കീത്ത് (3) ആണ് അപകടത്തില്‍ മരിച്ചത്. പ്രദേശവാസികള്‍ ഉടൻ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും. 


പരുക്കേറ്റ കാറിലെ യാത്രക്കാരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മാത്യു, ശോശാമ്മ, മെറിൻ, ടിനു, കിയാൻ (9), ലൈസമ്മ എന്നിവരായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments