കരൂർ പഞ്ചായത്തിൽ 35 മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. രാജേഷ് വാളിപ്ലാക്കൽ
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കരൂർ പഞ്ചായത്തിൽ 35 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. അന്തിനാട് എസ്.ബി.ഐ ജംഗ്ഷൻ, അന്തീനാട് വൈറ്റ്ഫീൽഡ് വില്ല ജംഗ്ഷൻ,കൊല്ലംകുന്ന് ജംഗ്ഷൻ എന്നിവിടങ്ങളിൽ സ്ഥാപിച്ച മിനി മാസ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നടപ്പു സാമ്പത്തിക വർഷം ആറ് ലൈറ്റുകൾ കൂടി സ്ഥാപിക്കുമെന്നും ഭരണങ്ങാനം,കടനാട് ,മീനച്ചിൽ, കരൂർ പഞ്ചായത്തുകളിലായി 97 ലൈറ്റുകൾ ഇതിനോടകം പ്രവർത്തനസഞ്ജമാണെന്നും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് അനസ്യാ രാമൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് പഞ്ചായത്ത് മെമ്പർമാരായ സ്മിത ഗോപാലകൃഷ്ണൻ, ലിസമ്മ ടോമി, ഫാദർ ആൻറണി കൊല്ലിയിൽ, ഷാജി വട്ടക്കുന്നേൽ,ബാബു കാവുകാട്ട്, കുരിയാച്ചൻ പ്ലാത്തോട്ടം, ജോസ് കല്ലങ്കാവുങ്കൽ ,സിബി പ്ലാത്തോട്ടം,
എം.പി. കൃഷ്ണൻ നായർ മാന്തോട്ടം, സിബി ഓടയ്ക്കൽ, ജോഷി കുടിലുംമറ്റം , അപ്പി മണിയമ്മാക്കൽ, പി .എസ് ശാർധരൻ, സിജോ പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments