ഹിരോഷമ ദിനത്തിൽ -സമാധാന സന്ദേശവുമായി ആയിരം ഭവനങ്ങളിൽ ദീപം തെളിയിച്ചു
ഹിരോഷ്മദിനത്തിൽ സമാധാനത്തിന്റെ സന്ദേശം പകർന്ന് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ സമാധാനത്തിന്റെ സന്ദേശം പകർന്ന് ദീപം തെളിയിച്ചു.
സമാധാനവും ഐക്യവും കാത്ത് സൂക്ഷിക്കുവാനും ഭീകരതയും വർഗ്ഗീയതയും ഇല്ലായ്മ ചെയ്ത് സമാധാനപൂർവ്വമായ ജീവിതം നയിക്കാൻ മാനവരാശിക്ക് കഴിയട്ടെ എന്ന സന്ദേശവുമായിട്ടാണ് വിദ്യാർത്ഥികൾ കുടുംബാംഗങ്ങളോടപ്പം ദീപം തെളിയിച്ചത് ഇന്ന് [ ബുധൻ ] വൈകുന്നേരം - ആറ് മണിക്ക് ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസിന്റെ നേതൃർത്വത്തിൽ അധ്യാപകർ സ്കൂളിൽ ദീപം തെളിച്ചു.
തുടർന്നാണ് വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ ദീപം തെളിയിച്ചത് - യുദ്ധവിരുദ്ധ പ്രതിഞ്ജ - സമാധാനറാലി - പോസ്റ്റർ പ്രദർശനം തുടങ്ങി നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടത്തി
0 Comments