ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകി… ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ



 ഹോട്ടലിൽ ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആരോപിച്ച് ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. കൊളത്തൂർ സ്വദേശി അബ്ദുൽ ഹകീം, നിസാമുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം കൊളത്തൂരിലാണ് സംഭവം. 


  ഭക്ഷണം കിട്ടാൻ വൈകിയെന്ന് ആക്രോശിച്ച് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ജീവനക്കാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരേയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments