പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍... ബോര്‍ഡ് മോഷ്ടാവിനെ ക്യാമറയില്‍ കുടുക്കിയെന്ന് മദ്യവിരുദ്ധ സമിതി



'പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍' ബോര്‍ഡ് മോഷ്ടാവിനെ ക്യാമറയില്‍ കുടുക്കിയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി നേതാക്കള്‍. 

കഴിഞ്ഞ രണ്ടാഴ്ചക്കാലമായി സമിതിയുടെ ഓഫീസ് കാര്യാലയത്തിന്റെ കോമ്പൗണ്ടിലെ ബോര്‍ഡില്‍ രൂപതാ ബിഷപ്പിനെതിരെയും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെയും അപകര്‍ത്തിപരമായ പോസ്റ്ററുകള്‍ തുടരെ പതിപ്പിച്ച് ആക്ഷേപം നടത്തിയിരുന്നതും ഇപ്പോള്‍ ക്യാമറയില്‍ കുടുങ്ങിയ ആളാണോയെന്ന് സംശയിക്കുന്നു. 
 

 ഓഫീസിന്റെ ഭിത്തിയില്‍ സ്ഥാപിച്ചിരുന്ന മറ്റൊരു ഇരുമ്പ് ബോര്‍ഡുമായി ഒരാള്‍ കടന്നുപോകുന്നതാണ് ക്യാമറയില്‍ പതിഞ്ഞത്.

അപകീര്‍ത്തിപരമായ പോസ്റ്റര്‍ പതിക്കുന്നതിനെതിരെ പാലാ ഡി.വൈ.എസ്.പി.ക്ക് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ഓഗസ്റ്റ് ഒന്നാം തീയതി പരാതി നല്‍കിയിരുന്നു. ഈ വിഷയം അന്വേഷണത്തിലിരിക്കുമ്പോഴാണ് ഓഫീസിന്റെ ഭിത്തിയിലെ ബോര്‍ഡുമായി ഒരാള്‍ പോകുന്നത് ക്യാമറയില്‍ പതിഞ്ഞത്. 
 
ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും 
ക്യാമറയില്‍ പതിഞ്ഞയാളെ ഉടന്‍ പിടികൂടണമെന്നും കെ.സി.ബി.സി. രൂപതാ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കലും സംസ്ഥാന ജനറല്‍ സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിളയും ആവശ്യപ്പെട്ടു. 




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments