സംസ്ഥാന സർക്കാരിൻറെ വിജ്ഞാനകേരളം ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയിൽ നഗരസഭാതല തൊഴിൽ വികസന സമിതി യോഗം ചേർന്നു.
ഓണത്തിന് ഒരു ലക്ഷം തൊഴിൽ എന്ന പ്രത്യേക ക്യാമ്പയിൻ ലക്ഷ്യം കൈവരിക്കുന്നതിൻ്റെ ഭാഗമായി നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ തൊഴിൽ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് യോഗം സംഘടിപ്പിച്ചത്.
നഗരസഭയിലെ വിവിധ തൊഴിൽ സ്ഥാപനങ്ങളിലെ പ്രതിനിധികൾ വിവിധ തൊഴിൽ,വ്യാപാരി സംഘടനകളുടെ പ്രതിനിധികൾ,കുടുംബശ്രീ അംഗങ്ങൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
നഗരസഭ ചെയർമാൻ തോമസ് പീറ്റർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിജി ജോജോ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് സ്വാഗതവും CDS ചെയർപേഴ്സൺ ശ്രീകല അനിൽകുമാർ നന്ദിയും പറഞ്ഞു. നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം, ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ ശ്രീ. ആറ്റ്ലി പി ജോൺ, ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് എന്നിവർ വിഷയാവതരണം നടത്തി.
വ്യാപാരി വ്യവസായി യൂണിയൻ ഭാരവാഹികളായ വി.സി ജോസഫ്, ജോസ് കുറ്റ്യാനിമറ്റം, ബിപിൻ തോമസ്, നഗരസഭ കൗൺസിലർമാരായ ഷാജു വി തുരുത്തൻ, ജോസിൻ ബിനോ, വിജ്ഞാനകേരളം കമ്മ്യൂണിറ്റി അംബാസിഡർ ലൗലി സി വിജയൻ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
0 Comments