സ്വാതന്ത്ര്യ ദിനാഘോഷവുമായി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ
വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യക്കാരായ ഓരോരുത്തരും തങ്ങളുടെ മനസ്സിൽ ഏറെ അഭിമാനത്തോടെ ഓർത്തുവെക്കുന്ന സുദിനത്തിൽ ജീവനും ജീവിതവും ഉപേക്ഷിച്ച് പൊരുതിയ ധീരസേനാനികളെ സ്മരിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള പരിപാടികളിൽ കുട്ടികൾ അവതരിപ്പിച്ച നിശ്ചല ദൃശ്യങ്ങൾ ശ്രദ്ധേയമായി. കൂടാതെ പ്രസംഗമത്സരം, സ്വാതന്ത്ര്യ ദിന ക്വിസ്, പ്രച്ഛന്ന വേഷമത്സരം എന്നിവയും നടത്തപ്പെട്ടു.
0 Comments