ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ പഞ്ചായത്ത് തയ്യാറാവണം ബി ജെ പി


ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ പഞ്ചായത്ത് തയ്യാറാവണം ബി ജെ പി

കടനാട് പഞ്ചായത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ആഫിക്കൻ ഒച്ചുകൾ ജനങ്ങളുടെ സ്വൈരത നശിപ്പിക്കുന്നു വെന്ന് ബി ജെ പി കടനാട് പഞ്ചായത്ത് കമ്മിറ്റി.
കടനാട് പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ചുകൾ ഇന്ന് വ്യാപകം ആയിരിക്കുകയാണ്. 


തലച്ചോറിനെ ബാധിക്കുന്ന മെനിംജൈറ്റിസ് രോഗം പരത്തുന്ന ഇവ പച്ചക്കറികളും ഇലകളും വേരുകളും തിന്ന് തീർത്ത് കർഷകർക്ക് വൻ നാശനഷ്ടം വരുത്തിയിട്ടും അനങ്ങാപ്പാറ നയം ആണ് പഞ്ചായത്ത് സ്വീകരിക്കുന്നത് എന്ന് ബി ജെ പി  കടനാട് പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി അഗസ്റ്റിൻ ആരോപിച്ചു. പറമ്പുകളിലും തൊടികളിലും തുരിശോ ചുണ്ണാമ്പോ പ്രയോഗിച്ച് ഇവയെ നിയന്ത്രിക്കാൻ ലോക്കൽ സർക്കാരായ പഞ്ചായത്ത് തയ്യാറാവുന്നില്ല എന്ന് ജനറൽ സെക്രട്ടറി റെജി നാരായണൻ പറഞ്ഞു.


 യോഗത്തിൽ ജോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ജെയ്സൺ അറയ്ക്കേമഠം, ബേബി വെള്ളിലക്കാട്ട്, സാജൻ കടനാട്, മധു ഏളമ്പ്രക്കോടം എന്നിവർ പ്രസംഗിച്ചു.
പരാദരോഗ വാഹിയായ ആഫ്രിക്കൻ ഒച്ചുകൾ ഇന്ന് കടനാട് പഞ്ചായത്തിൽ മഴക്കാലമായതോടെ അതി ഭീകരമായ തോതിൽ പെറ്റുപെരുകുകയാണ്. ഇവയ്ക്ക് ആൺ പെൺ വ്യത്യാസമില്ലാതെ മുട്ടയിട്ടു പെരുകാനുള്ള ശേഷി ഉണ്ട്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments