ഗ്രാമങ്ങളില്‍ സര്‍വീസ് നടത്താനുള്ള പുതിയ ചെറിയ കെഎസ്ആര്‍ടിസി ബസുകള്‍ എത്തി... ബസിനു നല്‍കിയിരിക്കുന്നതു ചുവപ്പ്-വെള്ള നിറങ്ങൾ..



  കെ.എസ്.ആര്‍.ടി.സിക്കു ഗ്രാമങ്ങളില്‍ സര്‍വീസ് നടത്താനുള്ള പുതിയ ചെറിയ ബസുകള്‍ എത്തി. ഐഷറിന്റെ ബോഡിയില്‍ നിര്‍മിച്ച ബസാണ് എത്തിച്ചിട്ടുള്ളത്. ഐഷറിന്റെ 8.5 മാറ്റര്‍ നീളമുള്ള ഈ ഷാസിയില്‍ ഓഡി ഓട്ടോമൊബൈല്‍സാണു ബസിനു ബോഡി നിര്‍മിച്ചിരിക്കുന്നത്. 

ചുവപ്പ്-വെള്ള നിറങ്ങളാണു ബസില്‍ നല്‍കിയിരിക്കുന്നത്. മുന്നിലും പിന്നിലുമായി എല്‍.ഇ.ഡി ഡെസ്റ്റിനേഷന്‍ ബോര്‍ഡുകളും നല്‍കിയിട്ടുണ്ട്. അതേസമയം, എത്ര സീറ്റുകളാണു ബസില്‍ ഉള്ളതെന്ന കാര്യത്തിലോ ഏതൊക്കെ ഡിപ്പോകളള്‍ക്കാണു ബസ് നല്‍കുക എന്നതില്‍ വ്യക്തതയില്ല. 


സ്ലീപ്പറും മിനി ബസുകളും ഉള്‍പ്പെടെ 100 പുതിയ ബസുകളാണു കെ.എസ്.ആര്‍.ടി.സി ഇറക്കുന്നത്. മിക്ക ഡിപ്പോകളും ബസിനായി അപേക്ഷകയും സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാന ഡിപ്പോകള്‍ക്കു നാലു പുതിയ ബസുകള്‍ എങ്കിലും ലഭിക്കുമെന്നാണു പ്രതീക്ഷക്കപ്പെടുന്നത്.  


പുതുതായി എത്തുന്ന ബസുകള്‍ ഓഗസ്റ്റ് 22 മുതല്‍ 24 വരെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. ഈ വാഹനപ്രദര്‍ശനത്തില്‍ പ്രമുഖ വാഹനനിര്‍മാണ കമ്പനികളെല്ലാം പങ്കെടുക്കും. സ്ലീപ്പര്‍, സ്ലീപ്പര്‍ കം സീറ്റര്‍, പ്രീമിയം സീറ്റര്‍, ഫാസ്റ്റ് പാസഞ്ചര്‍ ലിങ്ക് ബസ് എന്നിവയാകും പ്രദര്‍ശനത്തിന്റെ ആകര്‍ഷണം. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments