പഞ്ചായത്തില്‍ മോഷണ പരമ്പര തുടര്‍ന്നിട്ടും പോലീസ് നിഷ്‌ക്രിയമാണെന്ന് യുഡിഎഫ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞ ആറു മാസമായി വണ്ണപ്പുറത്തിന്റ വിവിധ ഭാഗങ്ങളില്‍ മോഷണം വ്യാപകമാണ്. മുപ്പത്താറേക്കര്‍ കണ്ടത്തില്‍ റാഫേലിന്റ വീട്ടില്‍നിന്നു മുക്കാല്‍ പവന്‍ സ്വര്‍ണം മോഷ്ടിച്ചായിരുന്നു തുടക്കം. പിന്നീട് ടൗണിന് സമീപത്തെ തുറയില്‍ നൗഷാദിന്റെ വീട്ടില്‍നിന്നു 11 ലക്ഷത്തിന്റെ സ്വര്‍ണവും വജ്രവും മോഷണം പോയി.
ചങ്ങഴിമറ്റം കരീമിന്റ വീട്ടില്‍നിന്ന് ഒന്നര പവന്റെ മാലയും എട്ടുതയ്യില്‍ സോമന്റ വീട്ടില്‍നിന്ന് ഒരു പവന്റെ പാദസരവും പുള്ളിക്കുടിയില്‍ സൈനുദ്ദീന്റ വീട്ടില്‍നിന്നു 3,000 രൂപയും എഴുപതേക്കര്‍ ഇടക്കരചന്ദ്രന്റ വീട്ടില്‍നിന്നു വീട്ടുപകരണങ്ങള്‍, വണ്ണപ്പുറത്തെ രണ്ട് ക്ഷേത്രങ്ങളില്‍നിന്നു പണം, വെണ്‍മറ്റം കോഴിക്കവലയില്‍ കളപ്പുരയ്ക്കല്‍ ലിസിയുടെ രണ്ടുപവന്‍ മാല, മുപ്പത്താറേക്കര്‍ പേണ്ടാനത്ത് ലൂസിയുടെ മൂന്നു പവന്റെ മാല, തൊമ്മന്‍കുത്ത് ചിരപ്പറന്പില്‍ അനിതയുടെ പാദസരം എന്നിവയാണ് മോഷണം പോയത്.
ഇനിയും നടപടിയാകാത്ത പക്ഷം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ആരംഭിക്കുമെന്നും യുഡിഎഫ് ചെയര്‍മാന്‍ പി.എം. ഇല്ല്യാസ്, കണ്‍വീനര്‍ ബേബി വട്ടക്കുന്നേല്‍, സെക്രട്ടറി സണ്ണി കളപ്പുരയ്ക്കല്‍ എന്നിവര്‍ പറഞ്ഞു.
0 Comments