സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനഞ്ചാം വാർഷിക പരിപാടികൾ സംഘടിപ്പിച്ചു.


സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനഞ്ചാം വാർഷിക പരിപാടികൾ സംഘടിപ്പിച്ചു.

 സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന പദ്ധതി നടപ്പിലായിട്ട് 15 വർഷങ്ങൾ തികയുന്നു. രാജ്യത്ത് ആദ്യമായി ഒരു പോലീസ് സേനയുടെ നിർദ്ദേശത്തിലും മേൽനോട്ടത്തിലും സ്കൂൾ കുട്ടികളെ സേനയുടെ ഭാഗം എന്നവണ്ണം  തയ്യാറാക്കി എടുക്കുന്ന ഒരു പദ്ധതി നമ്മുടെ സംസ്ഥാനത്താണ് രൂപം കൊണ്ടത്.


SPC യുടെ പതിനഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് കോട്ടയം ജില്ല പോലീസ് പരേഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ വിവിധ സ്കൂളുകളിലെ 200 ഓളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ യൂണിഫോമിൽ അണിനിരന്നു. 


രാവിലെ 9 മണിക്ക് നടന്ന പരേഡിൽ കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്  A IPS  സല്യൂട്ട് സ്വീകരിച്ചു.


 അച്ചടക്കവും നിയമ അവബോധവും ഉള്ള പുതിയ തലമുറയെ വാർത്തെടുക്കുവാൻ എസ് പി സി പോലെയുള്ള പദ്ധതികൾ സഹായകമാകുമെന്നും ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്രീയ വേർതിരിവുകൾ ഇല്ലാതെ സമൂഹത്തെ ഒന്നായി കാണാൻ കഴിയട്ടെ എന്നും ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ പോലീസ് മേധാവി കുട്ടികളോട് ആയി പറഞ്ഞു.


 ചടങ്ങിൽ എസ് പി സി ജില്ലാ നോഡൽ ഓഫീസർ Adl. SP A. K വിശ്വനാഥൻ, കോട്ടയം ഡിവൈഎസ്പി കെ ജി അനീഷ്, ഡി സി ആർ ബി ഡി വൈ എസ് പി ജ്യോതി കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി  ടിപ്സൺ മേക്കാടൻ, കോട്ടയം ഈസ്റ്റ് എസ് എച്ച്  ഒ  U ശ്രീജിത്ത്, എസ് പി സി ജില്ല അഡീഷണൽ നോഡൽ ഓഫീസർ SI  ജയകുമാർ D എന്നിവരും വിവിധ സ്കൂളുകളിലെ എസ്പിസി ചുമതലയുള്ള അധ്യാപകരും പരിശീലക ഉദ്യോഗസ്ഥരും പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments