അന്തിനാട് ചൈതന്യ കുടിവെള്ള പദ്ധതി നവീകരിക്കുന്നു.


അന്തിനാട് ചൈതന്യ കുടിവെള്ള പദ്ധതി നവീകരിക്കുന്നു.

ഫിൽറ്ററിംഗ് യൂണിറ്റ്, ക്ലോറിനേറ്റർ, പുതിയ മോട്ടോർ എന്നിവസ്ഥാപിക്കും. അന്തീനാട്:- ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് അന്തീനാട് ചൈതന്യ കുടിവെള്ള പദ്ധതി നവീകരിക്കുന്നു.7.5 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. എൺപതിൽപരം കുടുംബങ്ങളാണ് ചൈതന്യ കുടിവെള്ള പദ്ധതിയിൽ ഉള്ളത്. 


പാറത്തോട് സ്ഥിതിചെയ്യുന്ന കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്തു കുളമാക്കൽ സോഫി സൗജന്യമായി നൽകിയ സ്ഥലത്ത് പതിനെണ്ണായിരം ലിറ്റർ സംഭരണശേഷിയുള്ള ഓവർഹെഡ്ടാങ്ക് നിർമ്മിച്ചിരിക്കുന്നത്. പതിനൊന്ന് വർഷം മുൻപാണ് പദ്ധതി ആരംഭിച്ചത്. ചെളിയും, നിറംമാറ്റവും തുരുമ്പിന്റെ അംശവും കൂടുതലായിരുന്നു.  ഇതിനു പരിഹാരംകാണുന്നതിനു വേണ്ടിയാണ് ഫിൽറ്ററിംഗ് യൂണിറ്റ്, ക്ലോറിനേറ്റർ എന്നിവ സ്ഥാപിക്കുന്നത്.


 അതോടൊപ്പം പത്ത് ഹോട്ട്സ് പവർ ശക്തിയുള്ള പുതിയ മോട്ടോറും സ്ഥാപിക്കും.ചൈതന്യ കുടിവെള്ള പദ്ധതിയുടെ പ്രസിഡൻറ് ദേവസ്യാച്ചൻ വരിക്കാനിക്കലിന്റെ അധ്യക്ഷത ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. 


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസമ്മ ബോസ് പഞ്ചായത്ത് മെമ്പർ സ്മിതാ ഗോപാലകൃഷ്ണൻ, കുര്യാച്ചൻ പ്ലാത്തോട്ടം, ബാബു കാവുകാട്ട്, സിബി പ്ലാത്തോട്ടം, ഷാജി വട്ടക്കുന്നേൽ, സിജോ പ്ലാത്തോട്ടം, എം.പി രാമകൃഷ്ണൻ നായർ മാന്തോട്ടം, കുടിവെള്ള പദ്ധതി ഭാരവാഹികളായ ബെന്നി കൊച്ചുപറമ്പിൽ, ടോമി കൊണ്ണുള്ളിൽ, തോമസ് കുന്നേൽ നിരപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments