പ്ലൈവുഡ് ഫാക്ടറിക്കെതിരെ മാണി.സി. കാപ്പൻ എം.എൽ.എ.യ്ക്കു നിവേദനം നല്കി.
പാലാ:എലിക്കുളം പഞ്ചായത്തിലെ ആളുമ്പിൽ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന പ്ലൈവുഡ് ഫാക്ടറിക്കെതിരെ ആക് ഷൻ കൗൺസിൽ ഭാരവാഹികൾ പാലാ എം.എൽ .എ .മാണി. സി. കാപ്പനനിവേദനം നല്കി. ഈ ഫാക്ടറി നിലവിൽ വന്നാൽ ഇവിടെ അന്തരീക്ഷ മലിനീകരണവും,ജല സ്രോതസ്സുകളുടെ മലിനീകരണവും നടക്കും.
മീനച്ചിലാറിലേക്ക് ചേരുന്ന പ്രധാനകൈ വഴിയായ പൊന്നൊഴുകും തോട്ടത്തിന്റെ ഉത്ഭവസ്ഥാനത്താണ് ഇതിന്റെ നിർമ്മാണം നടക്കുന്നത്.ഇത് മൂലം മീനച്ചിലാറ്റിൽ വരെ ഇവിടുത്തെ മാലിന്യങ്ങളെത്താം. പ്ലൈവുഡ് ഫാക്ടറിയെത്തുമ്പോൾ ജീവനക്കാരായി എത്തുന്നത് കൂടുതലും അന്യ സംസ്ഥാന തൊഴിലാളികളാവും ഇത് ആളുറുമ്പിന്റെ സാമൂഹ്യ വ്യവസ്ഥയിൽ തന്നെ അരാജകത്വം സൃഷ്ടിക്കും.
ഇതിനെതിരെയാ ആക് ഷൻ കൗൺസിൽ രൂപീകൃതമായത്.പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാടിന്റെ നേതൃത്വത്തിൽ ആക് ഷൻ കൗൺസിൽ പ്രസിഡന്റ് സോജൻ പാലക്കുടി നിവേദനം എം.എൽ.എ.കൈമാറി.ഇക്കാര്യം മുഖ്യമന്ത്രിയുമായും വ്യവസായവകുപ്പ് മന്ത്രിയുടേയുമായും നേരിട്ടു സംസാരിക്കുമെന്നും എം.എൽ.എ. ഉറപ്പു നല്കി.ആക് ഷൻ കൗൺസിൽ കൺവീനർ തോമാച്ചൻ ഈറ്റത്തോട്ട് , ദിവാകരൻ തെക്കേൽ. ജോസ് നെടുമുള്ളൽ, അനൂപ് തെക്കേൽ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.





0 Comments